News - 2024

സുഡാനിൽ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റിനെതിരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സംഘടന

പ്രവാചകശബ്ദം 10-07-2021 - Saturday

ലണ്ടന്‍: ക്രിസ്ത്യന്‍ ആക്ടിവിസ്റ്റിനെതിരെ സുഡാനിൽ ഉണ്ടായ ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന. ബൗട്രോസ് ബദാവി എന്ന ക്രൈസ്തവ ആക്ടിവിസ്റ്റിനെതിരെ ആയുധധാരികൾ ജൂലൈ രണ്ടാം തീയതി നടത്തിയ ആക്രമണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡാണ് രംഗത്തെത്തിയിരിക്കുന്നത്. സുഡാനിലെ മതകാര്യ മന്ത്രിയുടെ സീനിയർ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു ബദാവി. ബദാവിക്കെതിരെ ആക്രമണം നടന്നിട്ടും സർക്കാർ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തതിൽ സംഘടനയ്ക്ക് കടുത്ത ആശങ്ക ഉണ്ടെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡിന്റെ അധ്യക്ഷ ഖതാസ ഗോണ്ട്വെ പറഞ്ഞു.

മതസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ബൗട്രോസ് ബദാവി രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന അടിച്ചമർത്തലിനെതിരെയും നിരന്തരമായി ശബ്ദം ഉയർത്തിയിരുന്നു. ക്രൈസ്തവർ അനുഭവിക്കുന്ന നീതികേടിനെ പറ്റിയും, അവഗണനയെ പറ്റിയും ന്യായമായ ആശങ്ക അറിയിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടതു ആശങ്കാജനകമാണെന്ന് ഖതാസ ഗോണ്ട്വെ പറഞ്ഞു. ബദാവിയുടെ പദവിക്ക് യോജിച്ച വിധം ആവശ്യമായ ആരോഗ്യ പരിചരണവും, സുരക്ഷയും നൽകാൻ സർക്കാർ അധികൃതർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ജൂലൈ രണ്ടാം തീയതി കാർത്തുമിലുളള തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേ രാത്രി 11 മണിക്കാണ് ബദാവി ആക്രമിക്കപ്പെട്ടത്.

അഞ്ചു പേര്‍ വാഹനം തടഞ്ഞ് നിർത്തി ബദാവിയെ പുറത്തിറക്കി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ആക്രമണകാരി തോക്ക് ശിരസ്സിലേക്ക് ചൂണ്ടി ഇനി ക്രൈസ്തവസഭയുടെ പിടിച്ചെടുക്കുന്ന വസ്തുവകകളെ പറ്റി അടക്കം എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. ആക്രമണത്തിന് പിന്നാലെ ബദാവി ചികിത്സ തേടുകയായിരുന്നു. സഭയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം വരുത്തിയും, ക്രൈസ്തവ കമ്മിറ്റികൾക്ക് ഔദ്യോഗികമായ അംഗീകാരം നൽകാതെയും സർക്കാർ ക്രൈസ്തവ വിശ്വാസികളോട് കാണിക്കുന്ന അനീതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളിലും ബദാവി പ്രതികരിച്ചിരുന്നു. ഇതാണ് ആക്രമികളെ ചൊടിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »