India - 2025

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ പെരുന്നാളിന് സമാപനം

പ്രവാചകശബ്ദം 16-07-2021 - Friday

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു വന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ പെരുന്നാള്‍ സമാപിച്ചു. പെരുന്നാളിനു സഭയിലെ മെത്രാപ്പോലീത്താമാരും വികാരി ജനറാള്‍മാരും നേതൃത്വം നല്‍കി. സമാപന ദിവസമായ ഇന്നലെ രാവിലെ എട്ടിനു നടന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സന്റ്മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയൂസ് , യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, എന്നിവര്‍ സഹകാര്‍മികരായിന്നു. മേജര്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ സംബന്ധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വേണ്ടി കുര്‍ബാന മധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

More Archives >>

Page 1 of 401