India - 2025

കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം നടന്നു

പ്രവാചകശബ്ദം 15-07-2021 - Thursday

കോട്ടയം: കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ എഡ്വേര്‍ഡ് രാജു അധ്യക്ഷതവഹിച്ചു. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ക്രിസ്തുദാസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, വൈസ്പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍, സെക്രട്ടറിമാരായ അജോയ്, ഫിലോമിന സിമി ഫെര്‍ണാണ്ടസ്, ഡെനിയ സിസി ജയന്‍, റോസ് മേരി തേറുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗത്വ മാസാചരണം ക്രിസ്റ്റി ചക്കാലക്കലും സംസ്ഥാന സമിതി നടത്തിയ മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഉപാധ്യക്ഷ കുമാരി റോഷ്‌ന മറിയം ഈപ്പനും നിര്‍വഹിച്ചു.

More Archives >>

Page 1 of 401