India - 2025
ദേവാലയം നശിപ്പിക്കപ്പെട്ടതില്‍ ഗൗരവമായ അന്വേഷണം നടത്തണം: കെസിബിസി
പ്രവാചകശബ്ദം 14-07-2021 - Wednesday
കൊച്ചി: സീറോ മലബാര്‍ ഫരീദാബാദ് ഡല്‍ഹി രൂപതയുടെ ഇടവകയായ ലാഡോസരായി അന്ധേരി മോഡ് ലിറ്റില്‍ ഫ്ളവര്‍ ദേവാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നു കെസിബിസി ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ നടുക്കവും ഖേദവുമറിയിക്കുന്നു. ഒരു കൂട്ടം ആളുകള്‍ ബിഡിഒയുടെ പേരില്‍ ജെസിബിയുമായെത്തി വികാരിയെയും ഇടവക ജനങ്ങളെയും പുറത്താക്കി പോലീസ് സന്നാഹത്തോടെ ദേവാലയം പൂര്‍ണമായും നശിപ്പിച്ചതായാണ് അറിയുന്നത്. പള്ളിയിരിക്കുന്ന സ്ഥലം 1982 മുതല്‍ ഇടവകാംഗമായ ഒരു വ്യക്തിയുടേതായിരുന്നെന്നും അദ്ദേഹം ഈ സ്ഥലം ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നല്കുകയായിരുന്നെന്നുമാണു മനസിലാക്കുന്നത്.
സ്ഥലത്തിന്റെ എല്ലാ രേഖകളും കൃത്യമാണ്. വെള്ളക്കരം, വൈദ്യുതി ബില്‍, പ്രോപ്പര്‍ട്ടി ടാക്സ് എന്നിവയടക്കം കൃത്യമായി അടച്ചിരുന്നതായും അറിയുന്നു. ആവശ്യമായ എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉണ്ടായിരുന്ന ഈ ഭൂമിയില്‍ പ്രവേശിച്ച് ദേവാലയം തകര്‍ത്തതു ദുഃഖകരമാണ്. രണ്ടായിരത്തോളം സീറോ മലബാര്‍ വിശ്വാസികളുടെ ഈ ആരാധനാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചതില്‍ അന്വേഷണം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.