News - 2025
ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന സെനറ്റര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിച്ച് അമേരിക്കന്‍ മെത്രാന്‍
പ്രവാചകശബ്ദം 18-07-2021 - Sunday
ലാസ് ക്രൂസസ്: ഭ്രൂണഹത്യ അനുകൂലിയായ ഡെമോക്രാറ്റിക് സെനറ്റർ ജോസഫ് സെർവാന്റസിന് അമേരിക്കയിലെ ലാസ് ക്രൂസസ് രൂപതാ മെത്രാൻ വിശുദ്ധ കുർബാന നിഷേധിച്ചു. രൂപതാധ്യക്ഷനായ പീറ്റർ ബൽഡാചീനോ വിശുദ്ധ കുർബാന നിഷേധിച്ച വിവരം ട്വിറ്ററിലൂടെ ജോസഫ് സെർവാന്റസ് തന്നെയാണ് ശനിയാഴ്ച വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ നിലപാട് കാരണമാണ് വിശുദ്ധ കുർബാന നിഷേധിക്കപ്പെട്ടതെന്നും സെർവാന്റസ് വിശദീകരിച്ചു. പുതിയ ഇടവക വികാരിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന എസ് ബി 10 എന്ന ബില്ലിന് അനുകൂലമായി ഡെമോക്രാറ്റിക് സെനറ്റർ അടുത്തിടെ വോട്ടു ചെയ്തിരുന്നു. സ്ത്രീകളുടെയും, ഗർഭസ്ഥ ശിശുക്കളുടെയും എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ബില്ലാണ് എസ് ബി 10. ഡോക്ടറുടെ സഹായത്തോടെ ദയാവധം നിയമവിധേയമാക്കുന്ന മറ്റൊരു ബില്ലിന് അനുകൂലമായും സെർവാന്റസ് വോട്ട് ചെയ്തിരുന്നു.
I was denied communion last night by the Catholic bishop here in Las Cruces and based on my political office. My new parish priest has indicated he will do the same after the last was run off. Please pray for church authorities as Catholicism transitions under Pope Francis.
— Sen. Joe Cervantes (@SenJoeCervantes) July 17, 2021
ഇതെല്ലാം കണക്കിലെടുത്തതാണ് ദിവ്യകാരുണ്യം അദ്ദേഹത്തിന് നിഷേധിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ഭ്രൂണഹത്യയെയും, ദയാവധത്തെയും ശക്തമായി എതിർക്കുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു വിശുദ്ധ കുർബാന നൽകുന്നതിനെ സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങളാണ് അമേരിക്കയിൽ അരങ്ങേറുന്നത്. ബൈഡനടക്കമുള്ള ഗര്‍ഭഛിദ്രവാദികള്‍ക്ക് ദിവ്യകാരുണ്യം നല്‍കണമോ എന്ന വിഷയത്തില്‍ പ്രബോധന രേഖ തയാറാക്കുന്നതിന് യുഎസ് മെത്രാന്മാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരിന്നു. ഇതിനിടെയാണ് വിഷയത്തില്‍ ശക്തമായ തീരുമാനവുമായി ലാസ് ക്രൂസസ് രൂപതാ മെത്രാൻ ഇങ്ങനെ ഒരു നിലപാട് എടുത്തത്തതെന്നത് ശ്രദ്ധേയമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക