News - 2025

പൗരോഹിത്യ വിളിയും ദൗത്യവും ഓര്‍മ്മിപ്പിച്ച് പരാഗ്വേയിൽ ദേശീയ വൈദികവാരം

പ്രവാചകശബ്ദം 27-07-2021 - Tuesday

തെക്കേ അമേരിക്കന്‍ രാജ്യമായ പൗരോഹിത്യ വിളിയും ദൗത്യവും ഓര്‍മ്മിപ്പിച്ച് പരാഗ്വേയിൽ ദേശീയ വൈദികവാരം നടന്നു. ദേശീയ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 19 മുതൽ 22 വരെയുള്ള തീയതികളിലാണ് ആചരണം സംഘടിപ്പിച്ചത്. പൗരോഹിത്യത്തിന്റെ ദാനവും ദൗത്യവും നാം എപ്പോഴും ഓർക്കണമെന്നും ഇത് വിശ്വാസത്തിൽ കൂടുതൽ കൂടുതൽ വളരാൻ സഹായിക്കുമെന്നും അജപാലന പരിപാലന വിഭാഗത്തിന്റെ തലവനായ മോൺ. വേത്രോ കോളർ വാരാചരണസമാപനത്തിൽ പറഞ്ഞു. മഹാമാരിക്കാലത്തിൽ ദരിദ്രർ അനുഭവിച്ച ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങളോടു പൂർണ്ണമായി സഹകരിച്ച വൈദികരെ നന്ദിയോടെ അനുസ്മരിച്ച മെത്രാൻ സമിതിയുടെ അധ്യക്ഷൻ മോൺ. അഡാൽ ബെർത്തോ മാർട്ടിനെസ്സ് ഫ്ലോറസ് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന നേരത്ത് എല്ലാറ്റിലുമുപരിയായി ക്രൂശിതനെ ആശ്ലേഷിക്കാനും ആവശ്യപ്പെട്ടു.

വൈദികര്‍ അവരുടെ വൈകാരികവും, മാനസികവും, ശാരീരികവുമായ സുസ്ഥിതിയെ അവഗണിക്കരുതെന്നും കാരണം അവയും തുടർന്നുകൊണ്ടിരിക്കുന്ന രൂപീകരണത്തിന്റെ ഭാഗമാണെന്നും മോൺ. അഡാൽ ബെർത്തോ മാർട്ടിനെസ്സ് ഫ്ലോറസ് പറഞ്ഞു. തങ്ങളുടെ സേവനത്തിനിടയിൽ മരണം വരിച്ചവർക്കു അദ്ദേഹം കൃതഞ്ജത അര്‍പ്പിച്ചു. പരിചിന്തനം, പ്രാർത്ഥന, സാഹോദര്യം, സൗഹൃദം എന്നിവയിലൂടെ നിരന്തരമായ രൂപികരണം വളർത്തിയെടുക്കാൻ അദ്ദേഹം വൈദികരോട് ആഹ്വാനം ചെയ്തു. പരാഗ്വേയിലെ ബഹുഭൂരിപക്ഷവും കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. 2018 ജൂലൈ മുതൽ ഓഗസ്റ്റ് വരെ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 88 ശതമാനവും കത്തോലിക്ക വിശ്വാസമുള്ളവരാണെന്ന് അവകാശപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 676