Meditation. - June 2024
ദരിദ്രന്റെ നിലവിളിയെ തള്ളി കളയാതിരിക്കുക.
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
"അവര്‍ പ്രതിവചിച്ചു, നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ട് മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങി കൊണ്ട് വരണം" (ലൂക്കാ 9:13).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 14
'നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍' എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഇന്ന്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒരു വാക്കാണ്. കര്‍ത്താവ് നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ 'അന്നന്നത്തെ അപ്പ'ത്തിനുവേണ്ടിയുള്ള അപേക്ഷ സഭയുടെ മേഖലക്കുള്ളില്‍ വരുന്ന താല്‍പര്യമാണെന്ന് നാം തിരിച്ചറിയുന്നു. എക്കാലത്തും ദരിദ്രര്‍ക്കു മുന്‍ഗണന നല്‍കി കൊണ്ടിരിക്കുന്ന സഭയ്ക്ക്, വിശക്കുന്നവരും, വീടില്ലാത്തവരും, വൈദ്യസഹായം ഇല്ലാത്തവരുമായ ലക്ഷോപലക്ഷങ്ങളെ സ്വീകരിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. 'അന്നന്നത്തെ അപ്പ'ത്തിനുവേണ്ടിയുള്ള അപേക്ഷ എപ്പോഴും പ്രസക്തമായ ഒരപേക്ഷയാണ്.
ഈ കാലഘട്ടത്തില്‍ ദാരിദ്ര്യം എന്ന ദുരന്തം അനേകം കുടുംബങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഏതു രാജ്യത്തിലോ, ജാതിയിലോ, മതത്തിലോ ഉള്‍പ്പെട്ട സകലര്‍ക്കും ഭക്ഷണം എന്ന പ്രശ്‌നത്തോട് മുഖം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുകയില്ല. 'Sollicitudo Rei Socialis' എന്ന ചാക്രിക ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, ''നമ്മുടെ ധാര്‍മികതയോടാണ് ഈ പ്രശ്‌നം കേണപേക്ഷിക്കുന്നത്; ആയതിനാല്‍, ഭക്ഷ്യവസ്തുക്കളുടെ ഉടമസ്ഥാവകാശത്തിലും ഉപയോഗത്തിലുമുള്ള നമ്മുടെ ജീവിതശൈലിയോടും, ന്യായമായ തീരുമാനങ്ങളോടുമാണ് അത് കേണപേക്ഷിക്കുന്നത്.''
ഓരോ ക്രൈസ്തവനെയും സംബന്ധിച്ച് നിരാലംബരുടെ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതിരിക്കുക അസാധ്യമാണ്. വചനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ദരിദ്രരെ അവഗണിക്കുക എന്നാല്‍, തന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രനെ കണ്ടില്ലെന്ന് നടിച്ച 'ധനവാനെ'പ്പോലെ ആയിത്തീരുക എന്നാണര്‍ത്ഥം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയ, 5.6.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.