Arts - 2025
പത്താമത് ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു
പ്രവാചകശബ്ദം 31-07-2021 - Saturday
റോം: 2022 ജൂണില്‍ റോം കേന്ദ്രവേദിയാക്കി സംഘടിപ്പിക്കുന്ന പത്താമത് ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു. ഈശോസഭാംഗമായ സ്ലോവേനിയന്‍ വൈദികന്‍ ഫാ. മാര്‍ക്കോ ഇവാന്‍ റുപ്നിക് വരച്ച ചിത്രമാണ് അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2022 ജൂണ്‍ 22 മുതല്‍ 26 വരെയാണ് ആഗോള കുടുംബ സംഗമം. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന കാനായിലെ കല്യാണവും, യേശുവിന്റെ ആദ്യത്തെ അത്ഭുതവുമാണ് "ഇത് ഒരു വലിയ രഹസ്യമാണ്" എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന ഔദ്യോഗിക ചിത്രത്തിന്റെ പ്രമേയം. മൂടുപടമണിഞ്ഞിരിക്കുന്ന മണവാളനും, മണവാട്ടിയുമുള്‍പ്പെടെയുള്ള കാനായിലെ കല്യാണം ചിത്രത്തിന്‍റെ പശ്ചാത്തലമായിട്ടാണ് വരച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വലതുഭാഗത്തായി യേശുവിനേയും പരിശുദ്ധ കന്യകാമാതാവിനേയും, അവര്‍ക്ക് മുന്നിലായി വീഞ്ഞ് പകരുന്ന ഭൃത്യനെയും കാണാം. ഏതാണ്ട് 30 ഇഞ്ച് നീളമുള്ള ചതുര മരപ്പലകയില്‍ വിനൈല്‍ പെയിന്റുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. വത്തിക്കാന്‍ അപ്പസ്തോലിക പാലസിലെ റിഡംപ്റ്റോറിസ് മാറ്റര്‍ ചാപ്പലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചതിലൂടെ പ്രസിദ്ധനായ വൈദികനാണ് ഫാ. മാര്‍ക്കോ ഇവാന്‍. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിവാഹമെന്ന കൂദാശയുടെ പ്രകടനമാണ് കുടുംബമെന്നു ഫാ. റുപ്നിക് പറഞ്ഞു. ഈ ലോകത്ത് മനുഷ്യന്‍ ജീവിക്കുന്നതിനോടൊപ്പം തന്നെ ദൈവവുമായി എപ്രകാരം ഐക്യപ്പെട്ടിരിക്കുന്നു എന്നതിന്റേയും, ക്രിസ്തുവിന്റെ ദൈവീകമായ മാനവികതയുടേയും പ്രകടനം കൂടിയാണ് കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈവര്‍ഷം നടക്കേണ്ടിയിരുന്ന ലോക കുടുംബ സംഗമം കൊറോണ പകര്‍ച്ചവ്യാധി കാരണമാണ് 2022-ലേക്ക് മാറ്റിയത്. ഓരോ മൂന്ന്‍ വര്‍ഷം കൂടുമ്പോഴാണ് ലോക കുടുംബ സംഗമം നടക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നിര്‍ദ്ദേശപ്രകാരം 1994-ല്‍ റോമില്‍ വെച്ചാണ് ആദ്യത്തെ ലോക കുടുംബ സംഗമം നടന്നത്. 2018-ല്‍ അയര്‍ലന്റിലെ ഡബ്ലിനില്‍ വെച്ചായിരുന്നു കഴിഞ്ഞ കുടുംബസംഗമം നടന്നത്. കുടുംബ സംഗമങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും രൂപതകളിലും സംഘടിപ്പിക്കണമെന്ന്‍ പാപ്പ ഇതിനോടകം ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)