India - 2024

'ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണവിശ്വാസം'

05-08-2021 - Thursday

കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ക്രൈസ്തവ സമുദായത്തിന് ആശങ്കയില്ലെന്നും ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍.

ഭരണഘടന നല്‍കുന്ന അവകാശങ്ങളെ അട്ടിമറിച്ചാല്‍ തുടര്‍ന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാല്‍ മാത്രമേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. സുപ്രീം കോടതിയില്‍ കേസ് എത്തുന്നതോടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സന്പൂര്ണാ അഴിച്ചുപണി നടത്താന്‍ കേന്ദ്രത്തിന് അവസരം ലഭിക്കും. ജാതിസംവരണം കേരളത്തില്‍ മതസംവരണമായി മാറിയിരിക്കുന്നത് വരുംദിവസങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

More Archives >>

Page 1 of 406