News - 2025

എത്യോപ്യന്‍ പോരാളികള്‍ ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രം ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു

പ്രവാചകശബ്ദം 07-08-2021 - Saturday

ആഡിസ് അബാബ: എത്യോപ്യയിലെ ഫെഡറല്‍ സര്‍ക്കാരുമായി പോരാടുന്ന ടൈഗ്രേ വിമതര്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു. ലാലിബെലായില്‍ ഒറ്റക്കല്ല് തുരന്നു നിര്‍മ്മിച്ച 11 പള്ളികളാണുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ വിശുദ്ധനാട്ടിലേക്കു തീര്‍ത്ഥാടനം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ പള്ളികള്‍ നിര്‍മിക്കപ്പെട്ടത്. യുനെസ്‌കോയുടെ ലോക പൈതൃക പദവിയുള്ള ദേവാലയങ്ങളാണിവ.

35-ാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ നിലനിന്നിരുന്ന ഭൂഗര്‍ഭ ദേവാലയനിര്‍മ്മാണ ശൈലിയെ പ്രതിനിധാനം ചെയ്യുന്ന ദേവാലയങ്ങള്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്. വടക്കന്‍ പ്രവിശ്യയായ ടൈഗ്രേയിലെ ടിപിഎല്‍എഫ് വിമതര്‍ ഇന്നലെ അയല്‍ പ്രവിശ്യയായ അംഹാരയിലുള്ള ഈ പട്ടണത്തില്‍ പ്രവേശിക്കുകയായിരുന്നു. പട്ടണവാസികള്‍ പലായനം ചെയ്തു. അതേസമയം, ലാലിബെലയുടെ പൈതൃകപാരന്പര്യം ബഹുമാനിക്കാന്‍ ടൈഗ്രേ പോരാളികള്‍ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു.

ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നു ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ പലായനം ചെയ്യുകയുമുണ്ടായി. ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറിയെന്നും പ്രദേശത്ത് കത്തോലിക്ക സന്യാസിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായെന്നും കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »