News - 2025

യേശുവിന് വേണ്ടി ജീവിക്കുകയാണ് എന്റെ പ്രഥമലക്ഷ്യം: ഗ്രാമി അവാര്‍ഡ് ജേതാവ് തമേല മന്‍

പ്രവാചകശബ്ദം 28-04-2024 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ഹോളിവുഡിലും സംഗീതരംഗത്തും നേടിയ വിജയങ്ങളേക്കാളും യേശുവിനു വേണ്ടി ജീവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന തുറന്നുപറച്ചിലുമായി ഗ്രാമി അവാര്‍ഡ് ജേതാവായ സിംഗറും, ഹോളിവുഡ് അഭിനേത്രിയുമായ തമേല മന്‍. 'ഓവര്‍കമര്‍’ എന്ന തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ റിലീസിന് മുന്നോടിയായി ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌'നു നല്‍കിയ അഭിമുഖത്തിലാണ് എന്‍.എ.എ.സി.പി അവാര്‍ഡ് ജേതാവും, ഗാനരചയിതാവും, നിര്‍മ്മാതാവും കൂടിയായ തമേല തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ആളുകളുടെ കണ്ണുകള്‍ എന്നിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ തമേല മരണം വരെ തന്റെ ശ്രദ്ധാകേന്ദ്രം കര്‍ത്താവായിരിക്കണമെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ഗാനരചനയും, നിര്‍മ്മാതാവും എന്ന നിലയില്‍ 'ഓവര്‍കമര്‍’ ആദ്യ സംരഭമാണോയെന്ന ചോദ്യത്തിന്, മുട്ടിന്‍മേലുള്ള ഇരട്ട സര്‍ജറിക്ക് ഉള്‍പ്പെടെ കഴിഞ്ഞ 6 വര്‍ഷത്തെ തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ആല്‍ബമെന്നും, കര്‍ത്താവുമായുള്ള ബന്ധവും അടുപ്പവും, പ്രാര്‍ത്ഥനയും വഴിയുള്ള അതിജീവനവും തന്റെ ജീവിത യാത്രയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ആളുകള്‍ ദൈവത്തിനു വേണ്ടി പാടുമ്പോഴുള്ള ആത്മാര്‍ത്ഥതയും, അഭിനിവേശവും കുറേക്കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ് പതിവെങ്കിലും ദൈവ വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവെന്ന ചോദ്യത്തിനും വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു താരം മറുപടി നല്‍കി. ഭൗമീകപിതാവില്‍ നിന്നുമല്ല തനിക്കിത് ലഭിച്ചത്. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിനെ കുറച്ചുകാട്ടുവാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ 33 വര്‍ഷമായി തന്റെ ഉള്ളിലെ തീ അണയാതെ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും തമേല പറഞ്ഞു.

സംഗീതത്തിലെ വിജയത്തിലല്ല മറിച്ച് ദൈവത്തിലാണ് തന്റെ ശ്രദ്ധയെന്നും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും കാര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ പോകുന്നതിനായി താന്‍ നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവളാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് തമേല തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗോസ്പല്‍ സിംഗര്‍ എന്നതിന് പുറമേ ടൈലര്‍ പെറീയുടെ ‘അസിസ്റ്റഡ് ലിവിംഗ്’, ‘മദിയ പ്ലെയ്സ്’ തുടങ്ങിയ സിനിമകളിലേയും, ‘മീറ്റ്‌ ദി ബ്രൌണ്‍സ്' എന്ന ഹിറ്റ്‌ ടി.വി പരമ്പരയിലേയും മികച്ച അഭിനയത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് തമേല.

#Repost.

# Originally published on 11 August 2021.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 681