India - 2025

കോവിഡ് 19 ബോധവൽകരണ ഷോർട് ഫിലിം: കളക്ടറിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി വൈദികന്‍

പ്രവാചകശബ്ദം 14-08-2021 - Saturday

കല്‍പ്പറ്റ: കോവിഡ് 19 ബോധവൽകരണ ഷോര്‍ട്ട് ഫിലിമിന് കളക്ടറിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി മാനന്തവാടി രൂപത വൈദീകനും മരകാവ് സെന്റ് തോമസ് ഇടവക വികാരിയുമായ ഫാ. സജി പുതുകുളങ്ങര. BE CAREFULL മൂന്നാം തരംഗം എന്ന ഷോർട് ഫിലിമിലൂടെയാണ് അദ്ദേഹത്തെ തേടി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം തേടിയെത്തിയത്. പഞ്ചായത്തിന്റെ പുരസ്കാരം വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐ‌എ‌എസ് ഫാ. സജി പുതുകുളങ്ങരയ്ക്കു സമ്മാനിച്ചു.

'കോവിഡ് 19 മൂന്നാം തരംഗത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് വിട്ടുകൊടുക്കാതിരിക്കാം' എന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രധാന ആശയം. ഫാ. സജി പുതുകുളങ്ങര സ്ക്രിപ്റ്റ് എഴുതിയ ഹ്രസ്വ ചിത്രത്തിന് ഡോ. ജോമെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്ററും, കെസി തങ്കച്ചൻ പ്രൊഡക്ഷൻ കോർഡിനേറ്ററുമായിരുന്നു. മരകാവ് ഇടവകയുടെ 'Voice Of Nasrayen' എന്ന യൂട്യൂബ് ചാനലിലൂടെ വയനാട് ജില്ലാ കളക്ടർ തന്നെയാണ് ഈ ഹൃസ്വചിത്രം റിലീസ് ചെയ്തത്. നിരവധി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇടവകയാണ് മരകാവ്. വയനാട് ജില്ലയെ പ്രതികൂലമായി ബാധിക്കാവുന്ന ബഫര്‍ സോണ്‍ പ്രശ്നം അവതരിപ്പിച്ചുക്കൊണ്ട് ഇടവക തയാറാക്കിയ ഹൃസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 408