News - 2025
അഫ്ഗാനിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി
പ്രവാചകശബ്ദം 03-09-2021 - Friday
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ സേനയ്ക്കു വേണ്ടി പ്രവർത്തിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പൗരൻമാരോട് ആഹ്വാനം ചെയ്തു. ലിബർട്ടി സർവകലാശാലയിലെ സ്റ്റാൻഡിങ് ഫോർ ഫ്രീഡം സെന്ററിന്റെ ജോൺ വെസ്ലി റെയ്ഡുമായി നടത്തിയ അഭിമുഖത്തിലാണ് പോംപിയോ ഈ ആഹ്വാനം നടത്തിയത്. താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം അവസാന അമേരിക്കൻ പട്ടാളക്കാരനും മടങ്ങിയിരുന്നു. നിരവധി ആളുകളെ അമേരിക്കയും മറ്റു രാജ്യങ്ങളും രാജ്യത്തിന്റെ പുറത്തേക്ക് രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകൾ അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടപ്പുണ്ട്. തങ്ങളോടൊപ്പം പ്രവർത്തിച്ച അഫ്ഗാനിസ്ഥാനിലെ ആളുകളുടെ ജീവന്റെ സുരക്ഷിതത്വത്തിൽ അമേരിക്കൻ പട്ടാളക്കാർ അടക്കം ആശങ്ക രേഖപ്പെടുത്തി മുന്നോട്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോംപിയോയുടെ ആഹ്വാനം.
അൽക്വയ്ദയ്ക്കെതിരെയും, മറ്റ് തീവ്രവാദ സംഘടനകൾക്കെതിരെയും പോരാടാൻ വലിയ സഹായമാണ് ഇവരിൽനിന്ന് അമേരിക്കൻ പട്ടാളത്തിന് ലഭിച്ചിരുന്നത്. തങ്ങളെ സഹായിച്ച ആളുകളെ സംരക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അമേരിക്കയ്ക്ക ഏറ്റെടുത്തിട്ടുണ്ടെന്നും, അത് നിറവേറ്റണമെന്നും, ലോകം ഇത് കണ്ടു കൊണ്ടിരിക്കുകയാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി. കുടുങ്ങി കിടക്കുന്നവർക്ക് പുറത്തേക്കുള്ള പാത തുറക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. താലിബാൻ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും പിടിച്ചെടുക്കുന്നത് തുടരുന്നതിനിടയിൽ 20 വർഷം കൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അനുഭവിച്ച സ്വാതന്ത്ര്യത്തിന് വിരാമം ആകുമോ എന്ന് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നടത്താനും ജോലി ചെയ്യാനും അനുവാദം നൽകുമെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും മൈക്ക് പോംപിയോ ഇതിനെ തള്ളിക്കളഞ്ഞു. നേരത്തെ അമേരിക്ക നേരിട്ട അതേ താലിബാൻ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ തന്റെ ക്രിസ്തു വിശ്വാസവും പ്രാര്‍ത്ഥനയിലുള്ള ആശ്രയ ബോധവും നിരവധി തവണ പരസ്യമായി നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്. അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെയും നിരവധി തവണ തള്ളി പറഞ്ഞ അദ്ദേഹം യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നും പ്രസ്താവിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക