Life In Christ

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ ദിവ്യകാരുണ്യ അനുഭവം വിവരിച്ച് മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറി

പ്രവാചകശബ്ദം 10-09-2021 - Friday

ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസിൽ തന്റെ ജീവിതത്തിലുണ്ടായ ദിവ്യകാരുണ്യ അനുഭവം വിവരിച്ച് മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറി. അമേരിക്കയിലെ അയോവ സ്വദേശിയായ ബാർബറ ഹീൽ എന്ന മുൻ പ്രൊട്ടസ്റ്റന്റ് മിഷ്ണറിയാണ് ദിവ്യകാരുണ്യം നാഥനെ കണ്ടപ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ആരംഭിക്കാൻ ഓടി നടക്കുന്നതിനിടയിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി ആദ്യമായി മനസ്സിലാക്കുന്നതെന്ന്‍ ബാർബറ ഹീൽ പറയുന്നു.

ആവിലയിലെ വിശുദ്ധ തെരേസയുടെ പുസ്തകമായിരുന്നു കത്തോലിക്ക വിശ്വാസത്തെ പറ്റി പഠിക്കാൻ അവർ ആദ്യമായി വായിച്ചത്. ആ സമയത്ത് ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി ഫിലാഡൽഫിയയിലെ ഒരു വൈദികൻ ബാർബറയെ ദേവാലയത്തിലേക്ക് ക്ഷണിച്ചു. ആദ്യമായി ഒരു കത്തോലിക്ക ദേവാലയത്തിൽ പ്രവേശിച്ച ബാർബറ വിചിത്രമായ ആരാധനാ സമ്പ്രദായങ്ങൾ നിരീക്ഷിക്കാൻ എന്ന തരത്തില്‍ ഏറ്റവും പുറകിലായാണ് നിന്നത്. കോൺഫറൻസിന് ശേഷം ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുമെന്ന് ഇതിനിടയിൽ സംഘാടകർ അറിയിച്ചു. ഏതാനും സമയത്തിനു ശേഷം തന്റെ മുൻപിൽ അരുളിക്ക കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരിന്നുവെന്ന് ബാർബറ പറയുന്നു.

അതിനുമുമ്പ് അരുളിക്കയോ, ദിവ്യകാരുണ്യ പ്രദക്ഷിണമോ എന്താണെന്നും അറിയില്ലായിരുന്നുവെന്നും, യേശു തന്നെയാണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് ബോധ്യം മാത്രമാണ് അപ്പോൾ തനിക്ക് ഉണ്ടായതെന്നും ബാർബറ ഹീൽ സ്മരിച്ചു. ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഈ ദിവ്യകാരുണ്യ അനുഭവമാണ് ബാർബറയെ പിന്നീട് കത്തോലിക്ക വിശ്വാസിയാക്കി മാറ്റിയത്. സെപ്റ്റംബർ അഞ്ചാം തീയതി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസിൽ നിരവധി ആളുകളാണ് ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »