India - 2025
"സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറംശക്തികള്‍ ഇടപെടേണ്ടതില്ല"
11-09-2021 - Saturday
കൊച്ചി: സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറംശക്തികള്‍ ഇടപെടേണ്ടതില്ലെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍. ക്രൈസ്തവ സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ സഭാസമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കും. ഇതിനെ പൊതുവേദിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നടപ്പിലാ ക്കുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് ക്രൈസ്തവരല്ല. മറിച്ച്, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. യുഎന്നും കേന്ദ്രസര്‍ക്കാരും കണക്കുകള്‍ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വരാന്‍പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പു നല്‍കിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിശ്വാസിസമൂഹം ഏറ്റെടുക്കുമെന്നും ഭീക രപ്രസ്ഥാനങ്ങള്‍ക്കും അവരെ പിന്തുണയ്ക്കു ന്നവര്‍ക്കുമെതിരെ പൊതുസമൂഹം അണിനിരക്ക ണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.