News - 2025
നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 15-09-2021 - Wednesday
കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്നും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കാ യാക്കുസാക്കിനെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമാണ് അഞ്ജുന ഗ്രാമം. ഇഗ്ലു ചീഫഡം എന്ന ഗോത്രത്തിന്റെ തലവനെ ഏതാനും നാളുകൾക്കു മുമ്പ് കൊള്ളക്കാർ ഇവിടെനിന്ന് തട്ടിക്കൊണ്ടു പോയിരുന്നു അദ്ദേഹം ബിഷപ്പ് കുക്കയുടെ സഹോദരനായിരിന്നു.
വൈദികനെ തട്ടിക്കൊണ്ടു പോയ സംഭവത്തെപ്പറ്റി സർക്കാരും, പോലീസ് മേധാവികളും പ്രതികരിച്ചിട്ടില്ലെങ്കിലും, സതേൺ കടൂണ പീപ്പിൾസ് യൂണിയൻ വക്താവ് ലൂക്കാ ബിനിയാത്ത് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ ആളുകളെ ലക്ഷ്യം വച്ചിരുന്നതിൽ നിന്ന് വിഭിന്നമായി വൈദികരെ വധിക്കാൻ വേണ്ടിയോ, മോചനദ്രവ്യം ലഭിക്കാൻ വേണ്ടിയോ തട്ടിക്കൊണ്ടുപോകുന്ന പുതിയ സ്ഥിതിവിശേഷമായി ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലത്ത് നടക്കുന്ന അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ലൂക്കാ ബിനിയാത്ത് മുന്നറിയിപ്പുനൽകി.
ഇതിനിടെ മകനെയും, മകന്റെ ഭാര്യയെയും, കുട്ടികളെയും കൊള്ളക്കാർ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും 86 വയസ്സുള്ള ജൂലിയാന ഉമോ എന്ന ഒരു വൃദ്ധ പറഞ്ഞു. ഇതിൽ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ ഒരു കുട്ടിക്ക് ആറു മാസം മാത്രമേ പ്രായം ഉള്ളൂ. അവരെ വെറുതെ വിടണമങ്കിൽ വലിയൊരു തുകയാണ് മോചനദ്രവ്യമായി കൊള്ളക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക