India - 2025
"ഹരമായ് ലഹരി, ഇരയായ് കേരളം": കെസിബിസി ജാഗ്രത കമ്മീഷന്റെ വെബിനാർ നാളെ
പ്രവാചകശബ്ദം 15-09-2021 - Wednesday
കൊച്ചി: ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും, ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാന്‍ വെബിനാര്‍. കെസിബിസി ജാഗ്രത കമ്മീഷനും, കെസിബിസി മദ്യ വിരുദ്ധ കമ്മീഷനും, കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി നടത്തുന്ന "ഹരമായ് ലഹരി, ഇരയായ് കേരളം" എന്ന വെബിനാര്‍ നാളെ (16/ 09/ 2021 വ്യാഴം) വൈകീട്ട് 6 മണിയ്ക്കാണ് നടക്കുക. ഋഷിരാജ്‌സിംഗ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. സൂം വെബിനാറിൽ നേരിട്ടു പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കെസിബിസി ജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പറിലേക്ക് (7594900555) പേര് സ്ഥലം തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ പറഞ്ഞു. കെസിബിസി മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലായ ഐക്കൺ മീഡിയയിൽ (https://www.youtube.com/c/iconmediaonline) ലൈവ് സ്ട്രീമിങ് നടത്തും.