India - 2025
മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് കെസിഎസ്എല്‍
പ്രവാചകശബ്ദം 16-09-2021 - Thursday
ചങ്ങനാശേരി: ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരേ ജാഗ്രത പുലര്‍ത്താന്‍ കുറവിലങ്ങാട് പള്ളിയിലെ വിശ്വാസികളോട് പ്രസംഗിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകളെ വളച്ചൊടിച്ചു വര്‍ഗീയവത്കരിച്ച് ഒറ്റപ്പെടുത്താനുള്ള കുബുദ്ധികളുടെ നീക്കത്തെ ചങ്ങനാശേരി കെസിഎസ്എല്‍ അതിരൂപതാ കൗണ്‍സില്‍ യോഗം അപലപിച്ചു. യോഗം ബിഷപ്പിനു പിന്തുണ പ്രഖ്യാപിച്ചു. ജെമിന്‍ ജെ. വരാപ്പള്ളി പ്രമേയം അവതരിപ്പിച്ചു.
അതിരൂപതാ ഡയറക്ടര്‍ ഫാ. സിനു വേളങ്ങാട്ടുശേരി, അതിരൂപതാ പ്രസിഡന്റ് സോണിച്ചന്‍ കോലേട്ട്, സിസ്റ്റര്‍ ഡീനാ എലിസബത്ത് സിഎംസി, സിനി ജോസഫ്, ഡോ. ബിജി കെ. സെബാസ്റ്റ്യന്‍, റിന്‍സ് വര്‍ഗീസ്, മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇത്തിത്താനം: കത്തോലിക്കാ കോണ്‍ഗ്രസ് പൊടിപ്പാറ യൂണിറ്റ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ചു. വികാരി ഫാ. ജോസഫ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് ചെത്തിപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. ജോസുകുട്ടി കണ്ണന്തറ, ജോസുകുട്ടി മുള്ളന്‍കുഴി, തങ്കച്ചന്‍ പവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.