India - 2024

"ബിഷപ്പിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല, പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്"

പ്രവാചകശബ്ദം 18-09-2021 - Saturday

കൊച്ചി: പാലാ ബിഷപ്പ് പങ്കുവച്ച ആശങ്കകള്‍ക്കു പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോടു പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിനും സര്‍ക്കാരിനും നിസംഗതയാണെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സുധാകരന്‍ പറഞ്ഞു.

ബിഷപ്പിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുമ്പോള്‍ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. ജിഹാദ് എന്ന പദം ഇന്നലെയുണ്ടായതല്ല. കാലങ്ങളായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ യാഥാര്‍ഥ്യമെന്തെന്നു സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തണം. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പ്രസ്താവന മാത്രം നടത്തിയാല്‍ പോരാ, നടപടികളും വേണം. മതേതരത്വത്തിനു മുറിവേല്‍ക്കുന്നതു നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. സമാധാനത്തിനായി മതനേതാക്കളുമായി ചര്‍ച്ച നടത്തുന്നതു തുടരുമെന്നും സുധാകരന്‍ പറഞ്ഞു.


Related Articles »