India - 2025

91ാമത് മലങ്കര പുനരൈക്യ വാര്‍ഷിക ആഘോഷം ഇന്ന്

പ്രവാചകശബ്ദം 21-09-2021 - Tuesday

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91ാമത് പുനരൈക്യ വാര്‍ഷിക ആഘോഷം ഇന്ന്. മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഇന്നു വൈകുന്നേരം 5:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസാപാക്യം മുഖ്യസന്ദേശം നല്‍കും. സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി എന്നിവര്‍ പ്രസംഗിക്കും.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍, ഡോ.ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു, സീറോ മലബാര്‍ സഭാ പ്രതിനിധി ഫാ. ജോസഫ് കീപ്രത് ഒഎഫ്എം, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ഫാ. ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ്, ഫാ. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ആറ്റുപുറത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിക്കും. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

More Archives >>

Page 1 of 415