India - 2025

കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ അധ്യക്ഷതയില്‍ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന്

പ്രവാചകശബ്ദം 20-09-2021 - Monday

തിരുവനന്തപുരം സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവയുടെ അധ്യക്ഷതയില്‍ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം , ബിഷപ്പ് ധർമ്മരാജ് റസാലം, ബിഷപ്പ് ബർണ്ണബാസ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന്‍ (20-09-2021) വൈകിട്ട് 3.30 നാണ് യോഗം നടക്കുക. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തീവ്ര സ്വഭാവമുള്ളവരെ മാത്രം ഉദ്ധരിച്ച് നേരത്തെ നടത്തിയ പ്രസംഗം മാധ്യമങ്ങളും ചില തത്പര കക്ഷികളും വളച്ചൊടിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.


Related Articles »