India - 2025

സഭാധ്യക്ഷന്മാരുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചേക്കും

പ്രവാചകശബ്ദം 23-09-2021 - Thursday

കോട്ടയം: നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ സംയുക്ത സമ്മര്‍ദ്ധത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിലപാട് സ്വീകരിച്ച ഇടതു വലതു കക്ഷികളെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി എംപിയാണ് കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു പറഞ്ഞത്. നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രനിര്‍ദേശ പ്രകാരം സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ നേരിട്ടു സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയുംചെയ്തിരുന്നു. ഇന്ന്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഒരു സമുദായത്തെയും പാലാ ബിഷപ്പ് പേരെടുത്ത് പറഞ്ഞിട്ടില്ലായെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


Related Articles »