India - 2025

നര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ 'സേവ് ദ പീപ്പിള്‍' ക്യാംപെയിനുമായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

പ്രവാചകശബ്ദം 26-09-2021 - Sunday

കോട്ടയം: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരേ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ 'സേവ് ദ പീപ്പിള്‍' ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിസല്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍. വിദ്യാര്‍ഥികളും യുവജനങ്ങളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവര്‍ ഈ ദേശീയ പ്രചാരണ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകും.

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മൂന്നുമാസം ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെയുള്ള ബോധവത്കരണപദ്ധതികളാണ് 'സേവ് ദ പീപ്പിളി'ലൂടെ ലെയ്റ്റി കൗണ്സി‍ല്‍ ലക്ഷ്യമിടുന്നത്. സിബിസിഐ ലെയ്റ്റി കൗണ്സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുന്‍നിര്‍ത്തി വിവിധ ജനകീയ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, െ്രെകസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനില്‍പ്പിനും വെല്ലുവിളിയുയര്‍ത്തുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ പ്രചാരണവും പ്രതിജ്ഞയുമെടുക്കും.

വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത്ത് ആക്ഷന്‍' പദ്ധതിയും നടപ്പിലാക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.


Related Articles »