News - 2025
മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച പി. ചിദംബരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
പ്രവാചകശബ്ദം 27-09-2021 - Monday
ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എഴുതിയ ലേഖനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പി. ചിദംബരം എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുക്കൊണ്ടുള്ള ചിദംബരത്തിന്റെ പോസ്റ്റിന് താഴെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധം അറിയിച്ചും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ചും കമന്റുകള്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പിതാവ് നല്കിയ സന്ദേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയമാണെന്നും ഇതിനെതിരെയുള്ള ചിദംബരത്തിന്റെ പ്രതികരണം തീവ്രവാദികള്‍ക്ക് കൂടുതല്‍ ബലമേകുമെന്ന് നിരവധി പേര്‍ കമന്‍റ് മുഖേന രേഖപ്പെടുത്തി.
കേരളത്തില്‍ മതസൌഹാര്‍ദത്തിന് കോട്ടം തട്ടിക്കുന്ന രീതിയില്‍ നാളിതുവരെ ക്രൈസ്തവര്‍ ഇടപ്പെട്ടില്ലായെന്നും ഭീകരവേരുകള്‍ കേരള മണ്ണില്‍ ആഴ്ന്നിറങ്ങുമ്പോള്‍ അതിനെതിരെ നിശബ്ദത പാലിക്കുവാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയില്ലായെന്നും പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് കുറിച്ചവരും നിരവധിയാണ്. ചിദംബരത്തിന്റെ പ്രതികരണം ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള തീവ്രവാദികള്‍ക്കു കേരളത്തില്‍ വേരുറപ്പിക്കുവാന്‍ കൂടുതല്‍ ബലം പകരുമെന്ന മുന്നറിയിപ്പ് ധാരാളം പേര്‍ കമന്‍റ് ബോക്സില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രീണനത്തിന് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന തീവ്രവാദികള്‍ക്കു വേണ്ടി ഉയരുന്ന പി ചിദംബരത്തിന്റെ ശബ്ദത്തെ വലിയ അപകടത്തോടെയാണ് നോക്കികാണുന്നതെന്നും ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം വളരെ ചുരുങ്ങിയ ആളുകളാണ് ഇദ്ദേഹത്തിന്റെ ലേഖനം സോഷ്യല്‍ മീഡിയായിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അറുന്നൂറോളം പ്രതിഷേധ കമന്റുകളാണ് പോസ്റ്റിന് ചുവടെ ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്. ചിദംബരം എഴുതിയ കുറിപ്പിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുക്കാട്ടിക്കൊണ്ട് നിരവധി പേര്‍ നേരത്തെ സോഷ്യല്‍ മീഡിയായിലൂടെ രംഗത്തുവന്നിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക