India - 2025

കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ന്

പ്രവാചകശബ്ദം 29-09-2021 - Wednesday

കൊച്ചി: കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രത്യേക സമ്മേളനം ഇന്ന് സെപ്റ്റംബര്‍ 29ന് നടക്കും. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തെ കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും വിഷയത്തില്‍ പാലാ രൂപതയ്ക്കും കത്തോലിക്ക സഭയ്ക്കും നേരെ നടക്കുന്ന സംഘടിതമായ സൈബര്‍ പ്രചാരണവും മാധ്യമ ഇടപെടലുകളും ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന കെ‌സി‌ബി‌സി സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സുസ്ഥിതി തകര്‍ക്കുന്ന സാമൂഹിക തിന്മകളെ ഫലപ്രദമായി നേരിടാന്‍ കഴിയണം. ഇതിനു സഹായകരമായ ചര്‍ച്ചകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് കെസിബിസി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയതായി നിര്‍മ്മിച്ച കോണ്‍ഫ്രന്‍സ് ഹാളായ സാന്തോം ഹോമിന്റെ കുദാശ കര്‍മ്മവും ഇന്ന് നടക്കും. കെ‌സി‌ബി‌സി സമ്മേളനത്തിന്റെ വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പ്രമുഖ വചനപ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ആഹ്വാനം ചെയ്തിരിന്നു.


Related Articles »