News - 2024

ഫെമിനിസ്റ്റുകളുടെ പ്രകോപനപരമായ മാര്‍ച്ച്: കത്തീഡ്രലിന് മുന്നില്‍ ജപമാലയുമായി പ്രതിരോധം തീര്‍ത്ത് വിശ്വാസികള്‍

പ്രവാചകശബ്ദം 30-09-2021 - Thursday

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28ന് അബോര്‍ഷന്‍ അനുകൂലികളായ സ്ത്രീപക്ഷ വാദികള്‍ നടത്തിയ പ്രകോപനപരമായ പ്രകടനത്തിനിടെ ഉണ്ടായേക്കാവുന്ന ആക്രമണത്തില്‍ നിന്നും ഗ്വാഡലാജാര കത്തീഡ്രലിന് മുന്നില്‍ സംരക്ഷണത്തിന് ജപമാലയുമായി വിശ്വാസികള്‍. ഭ്രൂണഹത്യയ്ക്കു അനുകൂലമായ മെക്സിക്കന്‍ സുപ്രീം കോടതി വിധിക്കെതിരെ ഒക്ടോബര്‍ മൂന്നിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോലൈഫ് റാലിക്ക് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സ്ത്രീപക്ഷവാദികളുടെ പ്രകോപനപരമായ പ്രകടനം.

കൈകള്‍കോര്‍ത്ത് ജപമാല ചൊല്ലി വളരെ സമാധാനപരമായാണ് കത്തോലിക്കാ വിശ്വാസികള്‍ ദേവാലയത്തിന് സംരക്ഷണമൊരുക്കിയത്. കത്തീഡ്രലിന് സമീപമെത്തുന്നതിന് മുന്‍പേ തന്നെ ഫെമിനിസ്റ്റുകള്‍ അബോര്‍ഷന്‍ വേണ്ടയോ വേണമോ എന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന തരത്തില്‍ ആക്രോശപൂര്‍വ്വം മുദ്രാവാക്യം മുഴക്കിയിരിന്നു. കത്തീഡ്രലിന് മുന്നിലെത്തിയപ്പോള്‍ പ്രകടനക്കാരില്‍ ചിലര്‍ ദേവാലയത്തിന് കവചം തീര്‍ത്ത വിശ്വാസികള്‍ക്ക് മുന്നില്‍ പ്രകോപനപരമായി നൃത്തം ചെയ്യുകയും ചെയ്തു.

പ്രകോപനങ്ങള്‍ക്കിടയിലും “ഗ്വാഡലുപ്പ മാതാവേ, മെക്സിക്കോയുടെ രാജ്ഞി, ഞങ്ങളുടെ വിശ്വാസത്തേയും രാഷ്ട്രത്തേയും സംരക്ഷിക്കണമേ” എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് വിശ്വാസികള്‍ ചെയ്തത്. ദേവാലയത്തിന് മുന്നില്‍ വനിതാ പോലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. 1990-ല്‍ കോസ്റ്ററിക്കയിലെ സാന്‍ ജോസില്‍ നടന്ന ‘വി ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ ഫെമിനിസ്റ്റ് കോണ്‍ഫറന്‍സില്‍ നിന്നും ഉടലെടുത്ത “ഗ്ലോബല്‍ ആക്ഷന്‍ ഫോര്‍ എ ലീഗല്‍ ആന്‍ഡ് സേഫ് അബോര്‍ഷന്‍” ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീപക്ഷവാദികളുടെ മാര്‍ച്ച്.

അതേസമയം ഒക്ടോബര്‍ 3ന് മെക്സിക്കന്‍ തലസ്ഥാനത്ത് നടക്കുവാനിരിക്കുന്ന ‘ഇന്‍ ഫേവര്‍ ഓഫ് വിമണ്‍ ആന്‍ഡ്‌ ലൈഫ്’ റാലിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരേ സ്ത്രീകളുടേയും, മെക്സിക്കന്‍ ജനതയുടേയും ജീവന്റെ സംരക്ഷണം സംബന്ധിച്ച മഹത്തായ ഒരു ദേശീയ ഉടമ്പടി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ മൂന്നിലെ പ്രോലൈഫ് പരിപാടി. നൂറുകണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »