News - 2025
ബൊളീവിയന്‍ കത്തീഡ്രലിലെ ഫെമിനിസ്റ്റ് അതിക്രമത്തെ അപലപിച്ച് സഭാനേതൃത്വം
പ്രവാചകശബ്ദം 02-12-2021 - Thursday
സാന്താക്രൂസ്: ബൊളീവിയയിലെ സാന്താക്രൂസ് അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഫെമിനിസ്റ്റുകൾ നടത്തിയ അതിക്രമത്തെ അപലപിച്ച് അതിരൂപത നേതൃത്വം. സെന്റ് ലോറൻസ് കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ ഫെമിനിസ്റ്റുകളെ തടയാൻ ശ്രമിച്ച സ്ത്രീയെ അവർ മർദ്ദിച്ചിരുന്നു. സ്ത്രീകളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആളുകൾ തന്നെ കത്തീഡ്രൽ സംരക്ഷിക്കാൻ ശ്രമിച്ച സ്ത്രീയെ പോലുള്ളവരെ അക്രമിക്കുന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്ന് ഏജൻസിയ ഫിഡസ് മാധ്യമത്തിന് പങ്കുവെച്ച പത്രക്കുറിപ്പിൽ അതിരൂപത പ്രസ്താവിച്ചു.
"യെസ് ടു ദി ഡിഫൻസ് ഓഫ് വുമൺ, ബട്ട് വിത്ത് റെസ്പ്ക്റ്റ് ആൻഡ് നോട്ട് വിത്ത് വയലൻസ്" എന്ന പേരിലാണ് പത്രക്കുറിപ്പ് അതിരൂപത നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്. സമാധാനം ഊട്ടിയുറപ്പിക്കാനും, ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന നിയമപാലകർ വിഷയത്തിൽ ഇടപെട്ടില്ലെന്നും അതിരൂപത ആരോപണമുന്നയിച്ചു. സ"മാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവ പുത്രന്മാർ" എന്നു വിളിക്കപ്പെടും എന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്.
ഒക്ടോബർ 31നു സാന്താക്രൂസ് ആർച്ചുബിഷപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന സമയത്ത് ദേവാലയത്തിലേക്കുള്ള പ്രവേശനകവാടം ചായം പൂശി വികൃതമാക്കിയതു ഫെമിനിസ്റ്റുകളായിരിന്നു. ഏതാനും നാളുകൾക്കു മുമ്പ്, പതിനൊന്ന് വയസ്സ് മാത്രമുള്ള ഗർഭിണിയായ ഒരു പെൺകുട്ടിക്ക് അതിരൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ അഭയം നൽകിയിരുന്നു. ഇത് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുകയായിരിന്നു. നവംബർ 24 ബൊളീവിയൻ മെത്രാൻ സമിതിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ബോംബ് സ്ഫോടനവും നടന്നിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക