India - 2025
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന് രൂപം നല്‍കി
പ്രവാചകശബ്ദം 02-10-2021 - Saturday
കൊച്ചി: സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന് രൂപം നല്‍കി. കേരളത്തിലും ഇന്ത്യക്കു പുറത്തുനിന്നുമുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് വിപുലമായ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. സിജോ അമ്പാട്ട് (തലശേരി), സിജോ ഇലന്തൂര്‍ (ഇടുക്കി), ബിനു ഡൊമിനിക് (ചങ്ങനാശേരി), സാവിയോ ജോണി (തൃശൂര്‍) എന്നിവരാണു യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍.
കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഡോ. ജോസ്കുട്ടി ഒഴുകയില്‍, രാജേഷ് ജോണ്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.