Life In Christ - 2024
സഹനങ്ങളെ പ്രാര്‍ത്ഥനയാക്കിയ ഇറ്റലിയിലെ രണ്ടു ദൈവദാസികളെ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും
പ്രവാചകശബ്ദം 03-10-2021 - Sunday
റോം: ജീവിതത്തില്‍ നേരിടേണ്ടി വന്ന സഹനങ്ങളെ പ്രാര്‍ത്ഥനയാക്കി മാറ്റിയ ഇറ്റലിയിലെ രണ്ടു ദൈവദാസികളെ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഒക്ടോബർ 3 ഞായറാഴ്ച ഇറ്റലിയിൽ, കത്താൻസാറൊയിലെ അമലോത്ഭവ നാഥയുടെ കത്തീഡ്രലിൽ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ഗെത്താന ടോലോമിയോ, മരിയന്തോണിയ സമാ എന്നീ ദൈവദാസികളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. പ്രാർത്ഥനയിലൂടെ സ്വന്തം ജീവിതത്തിന് അർത്ഥം നല്കിയ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായിരിന്നു ഇരുവരും. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.
1936 ഏപ്രിൽ 10നാണ് നൂച്ച എന്നും വിളിക്കപ്പെടുന്ന ടോലോമിയോയുടെ ജനനം. പിള്ളവാതം പിടിപെട്ട് ക്രമേണ തളർന്നു പോയ അവൾക്ക് ചികിത്സയൊന്നു ഫലിച്ചില്ല. പിന്നീട് പ്രാർത്ഥനയിലൂടെയാണ് അവള്‍ സ്വന്തം ജീവിതത്തിന് അർത്ഥം നല്കാൻ ശ്രമിച്ചത്. രോഗശയ്യയിലായിരിക്കുമ്പോള്‍ എല്ലാവര്ക്കും വേണ്ടി പ്രത്യേകിച്ചു യുവജനങ്ങള്‍ക്കും തടവുകാർക്കും വേണ്ടി തീക്ഷണമായി പ്രാര്‍ത്ഥിച്ചു. 1997 ജനുവരി 24-ന് മരണമടയുന്നതുവരെ അവള്‍ രാവും പകലും പ്രാര്‍ത്ഥന തുടര്‍ന്നിരിന്നു.
1875 മാർച്ച് 2ന് കത്തൻത്സാറൊ പ്രവിശ്യയിലാണ് ദൈവദാസി മരിയന്തോണിയ സമായുടെ ജനനം. കുഞ്ഞായിരിക്കുമ്പോൾ ഒരിക്കൽ അഴുക്കുവെള്ളം കുടിച്ചതു മൂലം രോഗബാധിതയായെങ്കിലും അവള്‍ സുഖം പ്രാപിച്ചു. എന്നാൽ രണ്ടു വർഷത്തിനു ശേഷം പിടിപെട്ട ഒരു രോഗം അവളെ പൂർണ്ണമായി തളർത്തുകയും ശേഷിച്ച ജീവതകാലം മുഴുവൻ ശയ്യാവലംബിയാക്കുകയും ചെയ്തു. പ്രാര്‍ത്ഥന തന്നെ ആയിരിന്നു അവളുടെയും ആയുധം. സ്വന്തം ഭവനത്തെ ഒരു ചെറു ദേവാലയ സമാനമാക്കിത്തീർക്കുകയും അനേകർക്ക് പ്രാർത്ഥനയുടെ ഉദാത്ത മാതൃക സമ്മാനിക്കുവാനും അവള്‍ക്ക് കഴിഞ്ഞു. 1953 മെയ് 27ന് മരിയന്തോണിയ സമാ മരണമടഞ്ഞു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക