News - 2025
ഉത്തരാഖണ്ഡില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം: വിശ്വാസികള്‍ക്ക് മര്‍ദ്ദനം
പ്രവാചകശബ്ദം 05-10-2021 - Tuesday
റൂര്‍ക്കി: മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെടുന്നത് പതിവായ ഭാരതത്തില്‍ വീണ്ടും ആരാധനാലയത്തിന് നേരെ ആക്രമണം. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ സോളാനിപുരം കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ രാവിലെ 10 മണിയോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തിയ ഒരു സംഘം ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുകയാണ് എന്നാരോപിച്ചു കൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമാസക്തരായ ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനാലയം അലങ്കോലമാക്കുകയും, അക്രമികളെ ശാന്തരാക്കുവാന്‍ ശ്രമിച്ച ക്രിസ്ത്യാനികളില്‍ ചിലരെ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന്‍ ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് റൂര്‍ക്കി സര്‍ക്കിള്‍ ഓഫീസര്‍ വിവേക് കുമാര്‍ പറയുന്നത്. ക്രൈസ്തവ പ്രതിനിധികളും, അക്രമി സംഘത്തിന്റെ പ്രതിനിധികളും സ്റ്റേഷനിലെത്തി തങ്ങളുടെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രാര്‍ത്ഥനാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന എന്‍. വിത്സണ്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി നിരന്തരം പ്രാര്‍ത്ഥനകളും, യോഗങ്ങളും, സന്നദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയമെന്ന കാര്യവും വിത്സണ്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക