News - 2025
ഗര്‍ഭധാരണം മുതല്‍ ജീവന്‍ സംരക്ഷിക്കപ്പെടണം: കാനോനിക രേഖ പുറത്തിറക്കാന്‍ റഷ്യന്‍ സഭ
പ്രവാചകശബ്ദം 07-10-2021 - Thursday
മോസ്കോ: ഗര്‍ഭധാരണം മുതലുള്ള ജീവന്റെ സുരക്ഷ സംബന്ധിച്ച കാനോനിക രേഖക്ക് അംഗീകാരം നല്‍കുന്നതു പരിഗണിക്കുവാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാര സമിതിയായ കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് പദ്ധതിയിടുന്നു. ഗര്‍ഭധാരണം മുതല്‍ ഓരോ ജീവനിലും നിക്ഷിപ്തമായ അവകാശങ്ങളെ എടുത്തുകാട്ടുന്ന രേഖകള്‍ക്ക് അംഗീകാരം നല്‍കുവാനാണ് ഓര്‍ത്തഡോക്സ് സഭ പദ്ധതിയിടുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ഭരണ സമിതിയായ ബിഷപ്സ് കൗൺസിൽ നവംബറിൽ ചേരുന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പീറ്റര്‍ഹോഫിലെ മെത്രാനും, ബയോഎത്തിക്സ് സിനഡല്‍ കമ്മിറ്റി ചെയര്‍മാനുമായ ബിഷപ്പ് സിലൌവാന്‍ പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യമനുസരിച്ച് സഭ ഉറച്ചതും വസ്തുനിഷ്ടവുമായ ഒരു പ്രസ്താവന പുറത്തുവിടേണ്ടതുണ്ടെന്നും മെത്രാന്‍ പറഞ്ഞു. മനുഷ്യ ജീവന്‍ സംബന്ധിച്ച മറ്റൊരു രേഖയും നവംബറില്‍ ചേരുന്ന ബിഷപ്സ് കൗണ്‍സിലിന്റെ പരിഗണനക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) സംബന്ധിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ നിലപാടുകളെ കുറിച്ച് വിവരിക്കുന്ന രേഖയാണിത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക