Life In Christ - 2024

വൈദികനാകണം, പാപ്പയെ കാണണം: വിശുദ്ധ കുര്‍ബാനയെ ഹൃദയത്തിലേറ്റിയ കുഞ്ഞു ഫ്രാന്‍സെസ്കോയുടെ ആഗ്രഹം ഇത്രമാത്രം

പ്രവാചകശബ്ദം 25-10-2021 - Monday

സാവോ പോളോ: ബ്രസീലിലെ സാവോ പോളയിലെ ഫ്രാന്‍സെസ്കോ അല്‍മേഡ ഗാമ എന്ന നാലു വയസ്സുകാരനായ ബാലന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടുള്ള ആഭിമുഖ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണം ഹൃദ്യമായി അനുകരിക്കുന്ന ഈ ബാലന്, ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന വിവിധങ്ങളായ തിരുവസ്തുക്കളുടെ പേരും, ഉപയോഗവും മനപാഠമാണ്. തങ്ങളാരും അവനെ ഇതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നും ഫ്രാന്‍സെസ്കോ സ്വന്തം ഇഷ്ടപ്രകാരമാണ് വിശുദ്ധ കുര്‍ബാനയുടെ അനുകരണം തുടങ്ങിയതെന്നും അവന്റെ അമ്മ പറയുന്നു.

കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ദേവാലയത്തില്‍ പോകുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സെസ്കൊയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു വൈദികന്റെ പ്രത്യേക അനുമതി വാങ്ങിയാണ് തങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നതെന്നും ഫ്രാന്‍സെസ്കോ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ തന്റെ ഈ കഴിവ് ദൈവത്തിന്റെ വരദാനമാണെന്നാണ് ഈ കുഞ്ഞ് പറയുന്നത്.

പുരോഹിതനാവണമെന്നതും, ഫ്രാന്‍സിസ് പാപ്പയെ കാണണമെന്നതുമാണ് ഫ്രാന്‍സെസ്കൊയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍. 4 വയസ്സ് തികയാന്‍ പോകുന്ന ഫ്രാന്‍സെസ്കോ ജന്മദിന സമ്മാനമായി ആവശ്യപ്പെട്ടിരിക്കുന്നത് യേശുവിനെ പ്രമേയമാക്കിയ ഒരു പാര്‍ട്ടി നടത്തണമെന്നും, മിഖായേല്‍ മാലാഖയുടെ രൂപം നല്‍കണമെന്നുമാണ്. വൈദികനാകുവാനും, വത്തിക്കാനില്‍ പോയി ഫ്രാന്‍സിസ് പാപ്പയെ കാണുവാനുമായി തന്റെ കൊച്ചു കൊച്ചു നാണയങ്ങള്‍ കുടുക്കയില്‍ സ്വരുക്കൂട്ടിക്കൊണ്ടിരിക്കുകയാണ് ഫ്രാന്‍സെസ്കോ. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »