News

ഫ്രാന്‍സിസ് പാപ്പയെ സമാധാനത്തിന്റെ പോരാളിയെന്ന് വിശേഷിപ്പിച്ച് ബൈഡന്‍

പ്രവാചകശബ്ദം 30-10-2021 - Saturday

വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറില്‍ അധികം നീണ്ടത് അസാധാരണ സംഭവമായി. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കുടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ് ഒരു രാഷ്ട്രത്തലവനുമായി മാർപാപ്പ ഇത്രയേറെ സമയം കൂടിക്കാഴ്ച നടത്തുന്നത്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം രാത്രി റോമിലെത്തിയ ബൈഡന്‍ ഇന്നലെ ഉച്ചഭക്ഷണത്തിനു മുന്പാണു വത്തിക്കാനിലെത്തിയത്. പത്‌നി ജില്‍ ബൈഡനും ഒപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയുടെ നടുവില്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ എത്തിയ ബൈഡനെയും ഭാര്യയെയും പേപ്പല്‍ ഹൗസ് മേധാവി മോണ്‍. ലെയനാര്‍ദോ സാപിയെന്‍സ സ്വീകരിച്ചു. യുഎസ് മിലിട്ടറി കോയിന്‍ അടക്കമുള്ള സമ്മാനങ്ങള്‍ ബൈഡന്‍ മാര്‍പാപ്പയ്ക്കു നല്കി. തന്റെ പരേതനായ മകന്‍ ബ്യൂ ബൈഡനുവേണ്ടിയാണ് കോയിന്‍ നല്കുന്നതെന്ന് അദ്ദേഹം മാര്‍പാപ്പയോടു പറഞ്ഞു.

സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് അദ്ദേഹം ഇതിനിടെ ബൈഡന്‍ വിശേഷണം നല്‍കി. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. മുന്‍കൂട്ടി അറിയിച്ചപ്പോലെ പാപ്പയും ബൈഡനും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ഒഴിവാക്കിയിരിന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പിന്നീട് വത്തിക്കാന്‍ തന്നെയാണ് പുറത്തുവിട്ടത്.

ഗർഭഛിദ്ര വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് ബൈഡൻ പറഞ്ഞു. കുർബാന സ്വീകരിക്കുന്നത് തുടരണമെന്ന് മാർപാപ്പ തന്നോടു പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഗര്‍ഭഛിദ്രമെന്ന മാരക തിന്‍മയോട് ബൈഡന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനാല്‍ അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന ആവശ്യം യു‌എസ് വിശ്വാസികളില്‍ ശക്തമാണ്. ഇതിനെ അനുകൂലിച്ച് നിരവധി മെത്രാന്‍മാര്‍ രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ബൈഡന്‍റെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെ അപലപിച്ചു നിരവധി അമേരിക്കന്‍ മെത്രാന്‍മാര്‍ മുന്‍പ് രംഗത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »