News - 2024

ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തില്‍ മതാന്തര സമ്മേളനവും നടന്നേക്കും

പ്രവാചകശബ്ദം 31-10-2021 - Sunday

ന്യൂഡല്‍ഹി: തന്റെ അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ എല്ലാം വിവിധ മതങ്ങളുടെയും സഹവര്‍ത്തിത്വത്തിനും സഹകരണത്തിനും പ്രത്യേകമായി ഊന്നല്‍ നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലെത്തുന്‌പോള്‍ മതാന്തര സൗഹാര്‍ദ സമ്മേളനത്തിലും പ്രത്യേകമായി പങ്കെടുക്കുമെന്ന് സൂചന. ലോകരാജ്യങ്ങളിലെ പര്യടനങ്ങളിലെല്ലാം ഇതര മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ പാപ്പ പ്രത്യേകം സമയം മാറ്റിവെച്ചിരിന്നു. വിവിധ മതങ്ങളുടെ ഈറ്റില്ലമായതിനാല്‍ ഇതിന് സാധ്യതകള്‍ ഏറെയാണ്. ഹൈന്ദവ, മുസ്ലിം, സിക്ക്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി (സൗരാഷ്ട്രിയന്‍) മത നേതാക്കളുടെ പ്രതിനിധികളുമായി മാര്‍പാപ്പ വിശദമായ ചര്‍ച്ച നടത്തിയേക്കും..

കത്തോലിക്കര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും സഭാ വിശ്വാസികള്‍ പീഡനം നേരിടുന്ന രാജ്യങ്ങളിലുമെത്തി സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കാനും പരസ്പര സഹകരണം ഉറപ്പാക്കാനും ഫ്രാന്‍സിസ് പാപ്പ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഇതര മതനേതാക്കളുമായി മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 709