India - 2025

തൊഴിലാളികളെ നയിക്കുകയെന്നത് ക്രൈസ്തവ സഭയുടെ മുഖ്യപ്രേഷിതദൗത്യം: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 07-11-2021 - Sunday

ചങ്ങനാശ്ശേരി: തൊഴിലാളികളെ നയിക്കുവാനും തൊഴിൽ മാഹാത്മ്യത്തിന് സാക്ഷ്യം വഹിക്കുവാനുമുള്ള ക്രൈസ്തവസഭയുടെ ദൗത്യം മുഖ്യപ്രേഷിതദൗത്യമാണെന്ന് മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് (KLM) ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോസ് പുത്തൻ ചിറക്കു നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ അനുമോദന സന്ദേശവും, 'സ്നേഹാദരവ്' സമർപ്പണവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈശോയുടെ വളർത്തുപിതാവായ യൗസേപ്പ് ഒരു തച്ചൻ ആയിരുന്നു. ഈശോയുടേത് ഒരു തൊഴിലാളി കുടുംബമാണ്. തിരുസഭ പണിയപ്പെട്ടിരിക്കുന്നത് ഈശോയുടെ ശിഷ്യൻമാരായ മുക്കുവൻമാരായ തൊഴിലാളികളുടെ കൂട്ടായ്മയിൽ നിന്നാണെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ലെയോ പതിമൂന്നാമൻ മാർപാപ്പ 'റേരും നൊവാരും' എന്ന തന്റെ ചാക്രികലേഖനം വഴി തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും നേതൃത്വം നൽകി. ദൈവത്തിൽ വിശ്വസിക്കുവാനും മറ്റുള്ളവർക്ക് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നിസ്വാർത്ഥസേവനം ചെയ്യുവാനും തൊഴിലാളികളോട് ലെയോ പതിമൂന്നാമൻ മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു എന്നും മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു.

തൊഴിലാളികൾ വളരെ കഷ്ടപ്പെടുകയും,ത്യാഗം സഹിക്കുന്നവരും ആണ്. ഇവർ രാവും, പകലും ലാഭനഷ്ടം നോക്കാതെ അന്നന്ന് വേണ്ട ആഹാരത്തിനായി അധ്വാനിക്കുന്ന വിഭാഗമാണ്. തൊഴിലാളികളുടെ ഉന്നമനത്തിനും തൊഴിൽമേഖലയെ വിശുദ്ധീകരിക്കുന്ന തിനായുള്ള ദൗത്യം കേരള ലേബർ മൂവ്മെൻറ് പ്രവർത്തകർ ഏറ്റെടുത്തു നടപ്പിലാക്കി മാറ്റണം എന്ന് മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു.

ജോസച്ചൻ തൊഴിലാളികൾക്കായി പുതിയ സംഘങ്ങൾ രൂപീകരിക്കാനും, സർക്കാരിൽ നിന്നും തൊഴിലാളികൾക്ക് അവകാശപ്പെട്ട വിവിധ ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുവാൻ പ്രവർത്തിക്കുകയും തൊഴിലാളികളുടെ ആവശ്യങ്ങളിൽ എന്നും ഓടിയെത്തുന്ന വ്യക്തിയുമായിരുന്നു എന്ന് പിതാവ് പറഞ്ഞു.

ഈ നേതൃത്വമാണ് ഈശോ കാണിച്ചു തന്നത്. ഈശോ സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്ക് ഒപ്പമായിരുന്നു. പുത്തൻചിറ അച്ചൻ മൂന്ന് വർഷ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം നന്ദിയോടുകൂടി ഓർക്കുന്നുമെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മാർ പെരുന്തോട്ടം നടത്തിയ അനുമോദന സന്ദേശത്തിൽ പറഞ്ഞു.

കേരള ലേബർ മൂവ്മെന്റ് (KLM) ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ഡയറക്ടറായി നിയമപഠനം പൂർത്തീകരിച്ച ഫാ. ജോൺ വടക്കേകളത്തെ നിയമിച്ചതായി പിതാവ് പൊതുസമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. സിബിച്ചൻ ഇടശ്ശേരി പറമ്പിൽ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിന് വികാരി ജനറാൾ വെരി.റവ. ഫാ. ജോസഫ് വാണിയപുരക്കൽ അധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്മെന്റ് അസിസ്റ്റന്റ ഡയറക്ടർ ഫാ. ജോൺ വടക്കേകളത്തിൽ സ്വാഗതം പറഞ്ഞു. അജി ജോസഫ്, ജോളി നാല്പതാംകളം, കെ.ഡി ചാക്കോ, തങ്കച്ചൻ പുല്ലമ്പാറ, ഡാനി തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.എൽ. എം അംഗങ്ങൾ നൽകിയ സമ്മാനം ജോജൻ ചക്കാലയിൽ, ബാബു കുട്ടി കളത്തിപ്പറമ്പിൽ എന്നിവർ ചേർന്ന് ജോസച്ചന് നൽകി. സണ്ണി അഞ്ചിൽ നന്ദി പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ചു ആശംസഗാനം റെജി മോൾ പി.ജെയും, പാപ്പാ ഗാനം ബ്ലസി മനോജും ആലപിച്ചു. സ്നേഹവിരുന്നോടെ കൂടി സമ്മേളനം സമാപിച്ചു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »