News - 2024

കിഴക്കന്‍ ചൈനയില്‍ വീണ്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്തു: ഫലമില്ലാതെ വത്തിക്കാന്‍ കരാര്‍

പ്രവാചകശബ്ദം 07-11-2021 - Sunday

വിയന്ന: കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാ ബിഷപ് പീറ്റര്‍ ഷാവോ ചുമിനെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 2011ല്‍ യോങ്ജിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ പീറ്റര്‍ ഷാവോ ചുമിന്‍ 2016ലാണ് വെന്‍ചുവിലെ മെത്രാനാകുന്നത്.ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് കത്തോലിക്കാസഭയില്‍നിന്നുള്ള ബിഷപ്പ് ചുമിന്‍ ഇത് ആറാം തവണയാണ് അറസ്റ്റിലാകുന്നത്. 2017ല്‍ ഏതാനും ആഴ്ചകള്‍ അദ്ദേഹത്തെ 'കാണാതായിരുന്നു.' ബിഷപ് ചുമിന്റെ അനുയായികളായ കത്തോലിക്കരെയും സര്‍ക്കാര്‍ പീഡിപ്പിക്കുന്നുണ്ട്. തന്റെ കപ്പേളയില്‍ വിശ്വാസികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് 27,000 യൂറോ പിഴയിട്ടിരുന്നു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനുമായി ചൈന മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടന്പടി ഉണ്ടാക്കുകയും അത് 2020ല്‍ വീണ്ടും നീട്ടുകയും ചെയ്‌തെങ്കിലും രാജ്യത്തെ ക്രൈസ്തവ മതപീഡനത്തിന് കുറവുണ്ടായിട്ടില്ല. ഉടമ്പടിക്ക് ശേഷവും വത്തിക്കാന്റെ അംഗീകാരമുള്ള അധോസഭയ്ക്കു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »