India - 2025
പാവപ്പെട്ടവരുടെ വക്കീല്‍ സിസ്റ്റര്‍ അഡ്വ. ജോസിയയ്ക്കു മൂന്നാം റാങ്ക്
പ്രവാചകശബ്ദം 10-11-2021 - Wednesday
തൊടുപുഴ: ചോദിക്കാനും പറയാനും ആരോരുമില്ലാത്തവര്‍ക്കും കോടതിയും നിയമവും വശവും അറിയാതെ പതറുന്ന പാവങ്ങള്‍ക്കും ഇടയില്‍ സൗജന്യ സേവനം നൽകികൊണ്ടു നേരത്തെ മാധ്യമ ശ്രദ്ധനേടിയ അഡ്വ. സിസ്റ്റര്‍ ജോസിയ എസ്ഡി വീണ്ടും സഭയ്ക്കു അഭിമാനമാകുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കിയിരിക്കുന്നത്.
തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സി. ജോസിയ. ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സഭയിലെ അംഗമാണ് ഈ സന്യസ്ഥ അഭിഭാഷക. കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍, പ്രോവിൻസിലെ ഏക അഡ്വക്കേറ്റാണെന്നതും ശ്രദ്ധേയമാണ്. സഭാവസ്ത്രം സ്വീകരിച്ചിട്ടു 16 വര്‍ഷമായ സിസ്റ്റര്‍ അഭിഭാഷകയായിട്ടു നാലു വര്‍ഷമായി. തിരുവനന്തപുരം ലോ അക്കാദമിയില്‍ തന്നെയായിരിന്നു ബിരുദ പഠനവും. മുട്ടം ജില്ലാ കോടതിയിലാണ് സിസ്റ്റര്‍ അഡ്വ. ജോസിയ നിലവില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നത്. :
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക