India - 2025

പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ

പ്രവാചകശബ്ദം 14-11-2021 - Sunday

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിങ്കളാഴ്ച രാവിലെ 9.30-ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടക്കുന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളനത്തിന് മുൻ മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സീറോമലബാർ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ്‌ ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ലവ് ഹോം രക്ഷാധികാരി മാത്തപ്പൻ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു തുടങ്ങിവർ പ്രസംഗിക്കും. ചടങ്ങിൽ കാരുണ്യ ശുശ്രൂഷകരെ ആദരിക്കും.

സ്നേഹ സംഗമത്തിൽ ദിവ്യരക്ഷാലയത്തിലെ ഇരുന്നൂറ്റി അമ്പത്തോളം സഹോദരങ്ങളും വിവിധ മേഖലയിലെ ജീവകാരുണ്യപ്രവർത്തകരും പങ്കെടുക്കും. ദിവ്യരക്ഷാലയത്തോടനുബന്ധിച്ചു ഡി-അഡിക്ഷൻ സെന്റർ, പാലിയേറ്റീവ് കെയർ, മാതൃ ശിശുസംരക്ഷണ കേന്ദ്രം എന്നിവയും പ്രവർത്തിച്ചുവരുന്നുണ്ട്. "അഗതികളുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ദൗത്യം" എന്ന സന്ദേശം പ്രചരിപ്പിക്കാനും സംരക്ഷണശുശ്രൂഷകരെ ആദരിക്കാനും വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »