India - 2025
കൊച്ചിയുടെ മദര്‍ തെരേസ സിസ്റ്റര്‍ ഫാബിയോളയ്ക്കു കെസിബിസിയുടെ ആദരം
പ്രവാചകശബ്ദം 15-11-2021 - Monday
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്ന് അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കോണ്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി സിസ്റ്ററെ ആദരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. അലക്സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച സിസ്റ്റര്‍ ഫാബിയോള ഫാബ്രി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1996ലാണ് ഇന്ത്യയിലെത്തുന്നത്.നിരാലംബരായവര്‍ക്ക് തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സിസ്റ്റര്‍ നല്കിയ സംഭാവനങ്ങള്‍ നിസ്തുലമാണ്. 2005ലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എട്ട് കുട്ടികളുമായി ആശ്വാസ ഭവന്‍ ആരംഭിക്കുന്നത്. അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം സിസ്റ്റര്‍ തന്നെയാണ്. എട്ട് പേരില്‍ നിന്നും ആരംഭിച്ച ആശ്വാസ ഭവനില്‍ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വിദ്യാഭ്യാസവും,വിവാഹവും എല്ലാം മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന് സിസ്റ്റര്‍ നടത്തി കൊടുക്കുന്നു.
ആശ്വാസ ഭവനിലെ 6 പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്.5 സിസ്റ്റേഴ്സ് ഉള്‍പ്പെടെ 23 സ്റ്റാഫുകളും ആശ്വാസ ഭവനില്‍ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവിന് ആലപ്പുഴ രൂപതയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് വലിയ സന്ദേശം നല്കുന്ന പശ്ചാത്തലത്തിലാണ് കെസിബിസി മീഡിയ കമ്മീഷന്‍ സിസ്റ്റര്‍ ഫാബിയോള ഫാബ്രിയ്ക്കു ആദരവ് അര്‍പ്പിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക