Meditation. - June 2024

നാമമാത്രമായി ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കുന്നവരല്ലേ നാം?

സ്വന്തം ലേഖകന്‍ 24-06-2016 - Friday

''യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല'' (യോഹന്നാന്‍ 14:6).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 24

നാമമാത്രമായി ക്രിസ്തീയ വിശ്വാസത്തില്‍ ജീവിതം തീര്‍ക്കുന്നവരാണ് നമ്മില്‍ മിക്കവരും. വേറൊരു രീതിയില്‍ പറഞ്ഞാല്‍, മറ്റുള്ളവര്‍ വിശ്വസിക്കുന്നതു കൊണ്ട് ഞങ്ങളും വിശ്വസിക്കുന്നു എന്ന ചിന്താഗതിയാണ് പലര്‍ക്കും. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതുപോലെ, കാലം മാറിയിരിക്കുന്നു. മാധ്യമസ്വാധീനം, നിരീശ്വരവാദ പ്രവണത, ക്രിസ്തുമതവിരുദ്ധ ആശയങ്ങളിലുള്ള കൂട്ടായ സാന്നിദ്ധ്യം ഇവയെല്ലാം അനേകരുടെ വിശ്വാസ ജീവിതത്തെ തളര്‍ത്തി കളഞ്ഞ മേഖലകളാണ്. ഇവയെല്ലാം വ്യക്തിപരമായി ആഴപ്പെടേണ്ട വിശ്വാസത്തിന്റെ ആവശ്യമാണ് എടുത്ത് കാണിക്കുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നേടിയെടുത്ത ശേഷം, അത് പൂര്‍ണ്ണമായും പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു വിശ്വാസമാണ് നമ്മുക്ക് ആവശ്യം.

നാം ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തവും ശക്തവുമായ ബോധ്യത്തില്‍ എത്തിച്ചേരണമെന്നുള്ള ആവശ്യകതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്, യേശു വചനാവതാരമാണെന്നും, അവന്‍ സഭയില്‍ ഇന്നും സന്നിഹിതനാണെന്നും, ഒരാള്‍ക്ക് ശരിയായ ബോധ്യമുണ്ടെങ്കില്‍, അയാള്‍ ദൈവവചനം പൂര്‍ണ്ണമായും സ്വീകരിക്കും; വഴിയും സത്യവും ജീവനും അവന്‍ മാത്രമാണ്. ജീവിതത്തിന്റേയും നിത്യതയുടേയും സത്യവും ഏകവുമായ അര്‍ത്ഥം നല്‍കുന്ന ദിവ്യവചനമാണിത്. നിത്യജീവിതത്തിലേക്കുള്ള വചനങ്ങള്‍ യേശുവില്‍ മാത്രമേ ഉള്ളൂവെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു!

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.11.78).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »