India - 2024
വിശുദ്ധ മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു
22-11-2021 - Monday
കോട്ടയം: വിശുദ്ധ മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച വൈദികന്‍ എന്ന നിലയില്‍ സവിശേഷ ശ്രദ്ധ നേടിയ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു. ഒഡീഷയിലെ സ്‌റ്റെല്ലാ മരിയ നേവിഷേറ്റ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരിന്നു,
മദര്‍തെരേസയുടെ ആത്മീയ ജീവിതം ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞ വ്യക്തിയാണ് ഫാ. ചെറിയാന്‍. 1996 മുതല്‍ മദര്‍ തെരേസയുടെ സന്യാസിനി സമൂഹത്തിന്റെ കുമ്പസാരക്കാരനായിരുന്നു. നല്ല ഒരുക്കത്തോടെയായിരിക്കണം കുമ്പസാരിക്കേണ്ടത് എന്നു നിര്‍ബന്ധമുള്ള അച്ചന്‍, മദറിന്റെ അഭ്യര്‍ത്ഥന പ്രകാരം കുമ്പസാരത്തിനു മുന്പ് സന്ദേശം നല്‍കുകയും കൂദാശ സ്വീകരണത്തിനായി അംഗങ്ങളെ ഒരുക്കുകയും ചെയ്തിരുന്നു. വിശുദ്ധ കുര്‍ബാനയും കുമ്പസാരവും കൂദാശയുമാണ് മദറിന്റെ ആത്മീയ ജീവിതത്തിന്റെ ഊര്‍ജമെന്ന് അച്ചന്‍ പറയുമായിരുന്നു.
1952ല്‍ വിന്‍സെന്‍ഷ്യന്‍ മിഷ്ണറീസിന്റെ കട്ടക് മിഷനില്‍ ചേര്‍ന്നു. 1963ലായിരുന്നു പൗരോഹിത്യം. വിവിധ സ്ഥലങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം 1996 മുതല്‍ മദര്‍ തെരേസയുടെ സന്യസിനി സമൂഹത്തിന്റെ കുമ്പസാരക്കാരനായി. കൊല്‍ക്കത്ത അതിരൂപതയുടെ ചാപ്ലിയ്നായും സേവനം ചെയ്തിട്ടുണ്ട്. പാലാ വേഴാങ്ങാനം കാര്യാങ്കല്‍ ചുമ്മാര്‍ മാണി പാലാ കിഴക്കേക്കര അന്ന ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.എം. മാണി, പരേതരായ കെ.എം. ജോസഫ്, ചുമ്മാര്‍ മാണി. പരേതയായ മേരി ജോസഫ് കോച്ചേരില്‍, അന്നക്കുട്ടി ജോസഫ് കല്ലാക്കാവുങ്കല്‍. സംസ്‌കാരം ഇന്നു രാവിലെ 11ന് ഒറീസയിലെ ഗോപാല്‍പുരിലുള്ള സെന്റ് ബനഡിക്ട് പള്ളിയില്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക