India - 2024

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ക്ക് പ്രോലൈഫ് സമിതിയുടെ ആദരം

പ്രവാചകശബ്ദം 25-11-2021 - Thursday

ഫോർട്ട്‌ കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ചു സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയും ആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു. ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽ തെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിക്കുകയായിരിന്നു.

കുട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കർ ഓട്ടോയിൽ കുട്ടിയുമായി നാലുമണിക്കൂറോളം ഫോർട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും അന്വേഷിച്ചു അലഞ്ഞു. ഒടുവിൽ കുട്ടിയെ പോലിസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു. പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിലും, പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യ ഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയിൽ തന്നെയാണ് കൊണ്ടുപോയത്. ഒരു ദിവസം മറ്റ് ഓട്ടം പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ അദ്ദേഹം നിലകൊണ്ടത്. നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളിൽ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെ മാതൃകയാണ് അഷ്‌കർ തന്റെ പ്രവര്‍ത്തിയിലൂടെ കാഴ്ചവെച്ചതെന്നു പ്രോലൈലൈഫ് പ്രവർത്തകർ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »