India - 2024

ഇന്‍റര്‍ ചർച്ച് കൗൺസിൽ യോ​ഗം ഇന്ന്

പ്രവാചകശബ്ദം 30-11-2021 - Tuesday

കാക്കനാട്: ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോ​ഗം ഇന്നു നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽവച്ച് കൂടും. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോ‍ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോ​ഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാ​ഗതം ആശംസി.ക്കും. പേട്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔ​ഗിൻ കുര്യാക്കോസ് നന്ദി പ്രകാശിപ്പിക്കും. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങൾ യോ​ഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണെന്ന് ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പറഞ്ഞു.


Related Articles »