News - 2024
ഫ്രാന്‍സിസ് പാപ്പയുടെ സൈപ്രസ്, ഗ്രീസ് സന്ദര്‍ശനം ഇന്നു മുതല്‍
02-12-2021 - Thursday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെ പഞ്ചദിന സന്ദര്‍ശനം ഇന്നുമുതല്‍. മാര്‍പാപ്പയുടെ 35ാമത് അന്താരാഷ്ട്ര അപ്പസ്‌തോലിക പര്യടനമാണിത്. രാഷ്ട്രീയ നേതാക്കള്‍, ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. ഇന്ന് റോമില്‍നിന്നു യാത്ര തിരിക്കുന്ന മാര്‍പാപ്പ തെക്കന്‍ സൈപ്രസിലെ ലാര്‍നാകാ വിമാനത്താവളത്തില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരണത്തിനുശേഷം മാറോണീത്താ സഭയുടെ അവര്‍ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രലില്‍വച്ച് വൈദികര്‍ അടക്കമുള്ളവരെ കാണും. തുടര്‍ന്ന് തലസ്ഥാനമായ നിക്കോസിയായിലേക്കു പോയി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗതസമ്മേളനത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ സൈപ്രസ് ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച. തുടര്‍ന്ന് നിക്കോസിയായിലെ ജിഎസ്പി സ്‌റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം. ഉച്ചയ്ക്കുശേഷം ഹോളി ക്രോസ് ഇടവക പള്ളിയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കും. ശനിയാഴ്ച മാര്‍പാപ്പ ഗ്രീസ് സന്ദര്‍ശനം തുടങ്ങും. തലസ്ഥാനമായ ആഥന്‍സില്‍ ഉച്ചയ്ക്കു മുന്പായി എത്തുന്ന മാര്‍പാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗതസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്‌സോതാക്കീസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ആഥന്‍സിലെ ഓര്‍ത്തഡോക്‌സ് ആര്‍ച്ച്ബിഷപ് ഹിരോണിമസ് രണ്ടാമനുമായി കൂടിക്കാഴ്ച. വൈകുന്നേരം ആഥന്‍സിലെ അപ്പസ്‌തോലിക് നുന്‍ഷ്യേച്ചറില്‍വച്ച് ജസ്വിറ്റ് വൈദികരെ കാണും. മാര്‍പാപ്പ ഞായറാഴ്ച അഭയാര്‍ത്ഥികളുടെ കേന്ദ്രമായ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കും. വൈകുന്നേരം മെഗാറോണ്‍ കണ്‍സേര്‍ട്ട് ഹാളില്‍ ദിവ്യബലി അര്‍പ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാര്‍പാപ്പ റോമിലേക്കു മടങ്ങും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക