India - 2025

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അത്യന്താപേക്ഷിതം: സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

പ്രവാചകശബ്ദം 05-12-2021 - Sunday

ചെറുതോണി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ജനങ്ങളുടെ സുരക്ഷയും ജീവന്റെ സംരക്ഷണവുമാണ് സഭയുടെ ദൗത്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്‌ നിർമിക്കണമെന്ന ആവശ്യവുമായി 24 മണിക്കൂർ ഉപവസിക്കുന്ന ഡീൻ കുര്യാക്കോസ് എം.പി.യുടെ സമരത്തിന് പിന്തുണയുമായി എത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം.

വിവിധ സംഘടനകൾക്ക് വിഷയത്തില്‍ വിവിധ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ, ഇടുക്കി രൂപതയ്ക്ക് ഒരു കാഴ്ചപ്പാട് മാത്രമേയുള്ളൂ. അത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം എന്നുള്ളതാണ്. ഇക്കാര്യത്തിൽ രൂപതയ്ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നില്ക്കുന്നവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി ചെറുതോണിയില്‍ നടത്തുന്ന ഉപവാസസമരം കാലിക പ്രാധാന്യമുള്ളതാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 430