Meditation. - January 2025
ഐക്യം; ക്രിസ്തുവിന്റെ സമ്മാനം
സ്വന്തം ലേഖകന്‍ 20-01-2025 - Monday
“ഒരു കര്‍ത്താവും, ഒരു വിശ്വാസവും, ഒരു ജ്ഞാനസ്നാനവുമേയുള്ളു, സകലത്തിലുമപരിയും സകലതിലൂടെയും സകലത്തിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം” (എഫേസോസ് 4:5-6)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 20
എന്റെ അഭിപ്രായത്തില്‍ ക്രിസ്ത്യാനികളുടെ ഐക്യം ഈ കാലഘട്ടത്തിലെ തിരുസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. ഞാന്‍ ഐക്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാനതിനെ എങ്ങിനെയായിരിക്കും കാണുക എന്ന്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ ? പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക വിളി എന്ന നിലയിലാണ് ഞാനിതിനെ കാണുന്നത്. പ്രായോഗിക തലത്തില്‍ സഭയുടെ ഐക്യം വരുത്തുന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍, ഇതിന്റെ വിവിധ ഘട്ടങ്ങള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതായി കാണാം. ഈ പ്രബോധനങ്ങള്‍ പ്രായോഗികമാക്കണം. എല്ലാത്തിനുമുപരിയായി, ആഴമായ ഭക്തിയോടും, ശ്രദ്ധയോടും, എളിമയോടും കൂടി നാം എപ്പോഴും പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്'.
ആദ്ധ്യാത്മികയുടെ അഭാവത്തില്‍ ക്രിസ്തീയ ഐക്യം യാഥാര്‍ത്ഥ്യമാക്കുക സാദ്ധ്യമല്ല. നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥന അത്യാവശ്യമായതിനാല്‍ മാനുഷിക കഴിവിന്റെ പരമാവധി നാം പ്രാര്‍ത്ഥനയില്‍ ഒന്നിക്കണം. നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥനയാല്‍ സഭയുടെ ഐക്യം സാധ്യമാകുകയാണെല്‍ അത് ദൈവം നമ്മുക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 16.06.1980)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.