News - 2024

പ്രത്യേക ഇടപെടലിനും കരുതലിനും നന്ദി: ഒഡീഷ മുഖ്യമന്ത്രിയ്ക്കു നന്ദിയര്‍പ്പിച്ച് മിഷ്ണറീസ് ഓഫ് ചാരിറ്റി

പ്രവാചകശബ്ദം 06-01-2022 - Thursday

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് സഹായവുമായി രംഗത്തെത്തിയ ഒഡീഷയിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനു നന്ദി പറഞ്ഞ് സന്യാസിനീസമൂഹം. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സംസ്ഥാനത്തെ 13 സ്ഥാപനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 78.76 ലക്ഷം രൂപയാണു അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനും കരുതലിനും അകമഴിഞ്ഞ നന്ദി അര്‍പ്പിക്കുന്നുണ്ടെന്നും ആരോടും തന്നെ ധനസഹായം ചോദിച്ചിരുന്നില്ലായെന്നും എന്നാല്‍, നിരവധി ആളുകള്‍ സ്വമനസാലെ തങ്ങളുടെ സേവനസന്നദ്ധതയും നിലവിലെ നിസഹായതയും കണ്ടറിഞ്ഞു സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഒഡീഷയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയുള്ള സിസ്റ്റര്‍ സ്റ്റാനി റോസ് പറഞ്ഞു.

ഒഡീഷയിലെ എട്ടു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പടെ മതിയായ സഹായം ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും നവീന്‍ പട്‌നായിക് ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ അക്കൌണ്ട് പുതുക്കാനുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് സന്യാസ സമൂഹം പ്രതിസന്ധിയിലായത്. കേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ സന്യാസ സമൂഹത്തിന്റെ അപേക്ഷ പുതുക്കി നല്‍കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »