India - 2025

കണ്ണൂരില്‍ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു

പ്രവാചകശബ്ദം 08-01-2022 - Saturday

ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരം അലക്സ് നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു. കല്ലറകളിൽ സ്ഥാപിച്ച 12 കുരിശുകളാണു തകർത്തത്. എട്ട് കുരിശുകൾ പിഴുതു മാറ്റുകയും നാലെണ്ണം തകർക്കുകയും ചെയ്ത നിലയിലാണ്. മരത്തിലും ഗ്രാനൈറ്റിലും മാർബിളിലും സ്ഥാപിച്ച കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്കെത്തിയവരാണ് കുരിശുകൾ തകർത്തതായി കണ്ടത്.

വികാരിയുടെയും ട്രസ്റ്റിമാരുടെയും പരാതിയിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ, എസ്ഐ സുബീഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദേവാലയത്തിന് അമ്പത് മീറ്ററോളം അകലെയാണ് സെമിത്തേരി സംഭവത്തിൽ അലക്സ് നഗർ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


Related Articles »