India - 2024

ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതായി ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ

പ്രവാചകശബ്ദം 13-01-2022 - Thursday

കണ്ണൂർ: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുന്‍പാകെ ഇതുവരെ ലഭിച്ചതു 6,66,500 പരാതികൾ. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങില്‍ വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികൾ കാര്യമായ ഇടപെടലിനായി ആവശ്യം ഉന്നയിച്ചു. കമ്മീഷൻ രൂപവത്കരിച്ചശേഷം സംസ്ഥാനത്ത് നിന്നാകെ ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതായി ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ഇതിൽ ഒരു ലക്ഷത്തിലേറെ പരാതികൾ ഇനിയും തരം തിരിക്കാനുണ്ടെന്നും സിറ്റിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ജില്ലയിൽ 19 ക്രൈസ്തവ സംഘടനകളെ പ്രതിനിധാനം ചെയ്ത് 36 പേർ സിറ്റിങ്ങിൽ പങ്കെടുത്തു. ലത്തീൻ കത്തോലിക്ക വിഭാഗക്കാരുടെ ലത്തീൻ സംഘടനകൾ കമ്മീഷനെ അറിയിച്ചു. 20 ശതമാനം പേർക്കും സംവരണത്തോത് കൂട്ടണമെന്ന് ഭൂമിയില്ല. 10 ശതമാനം പേർക്ക് മൂന്ന് സെന്റിൽ താഴെ മാത്രമാണ് ഭൂമി. പട്ടയപ്രശ്നമുള്ളതിനാൽ വായ്പ ലഭിക്കാനും പ്രശ്നമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും വിപണി സാധ്യതകൾ കുറഞ്ഞതും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതായി സീറോ മലബാർ സഭക്ക് കീഴിലെ വിവിധ സംഘടനാനേതാക്കളും വൈദികരും കമ്മീഷനെ അറിയിച്ചു. കൃഷിസ്ഥലങ്ങളിൽനിന്നും നിയമാനുസൃതം വെടിവെക്കുന്ന പന്നികളെ ഭക്ഷിക്കാൻ അനുവദിക്കണം. കാർഷിക വായ്പാനയം ഉദാരമാക്കണം. മലയോര മേഖലയിൽ സർക്കാർ തൊഴിൽപരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം. സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകും. ചെയർമാന് പുറമെ കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർ ണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.


Related Articles »