Meditation. - June 2024
ശിമയോന്‍ പത്രോസിലൂടെ വെളിവാക്കപ്പെട്ട ദൈവനിയോഗം
സ്വന്തം ലേഖകന്‍ 28-06-2016 - Tuesday
''അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക'' (യോഹന്നാന്‍ 21: 15).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 27
ഒരേ ചോദ്യത്തിന് മൂന്ന് പ്രാവശ്യവും പത്രോസ് മറുപടി പറഞ്ഞത് ഇപ്രകാരമാണ് - ''ഉവ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ''. ജീവിതാവസാനം വരെ തന്റേതായിത്തീരാന്‍ പോകുന്ന വഴിയിലുടനീളം ഈ മറുപടി പാലിക്കുന്ന ഉത്തരവാദിത്വമാണ് പത്രോസ് ഏറ്റെടുത്തത്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും 'എന്റെ ആടുകളെ മേയിക്കുക' എന്ന യേശുവിന്റെ വാക്കുകള്‍ പത്രോസ് വിശ്വസ്തതാപൂര്‍വ്വം നിറവേറ്റി.
ജെറുസലേമിലെ തടവറയില്‍ അടക്കപ്പെട്ടപ്പോഴും, യേശുവിന്റെ മറുപടിയിലടങ്ങിയ സ്‌നേഹം പത്രോസിന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നു. പുറത്തുവരിക സാധ്യമല്ലാത്ത വിധമുള്ള തടവറയായിരുന്നു അത്; പക്ഷെ, അവന്‍ പുറത്തുവന്നു.
ജെറുസലേം വിട്ട് വടക്കോട്ട് നീങ്ങി അന്ത്യോക്യയിലും, റോമിലും ജീവിതാന്ത്യം വരെയും, തന്നെ ദൈവം ഏല്‍പ്പിച്ച ദൌത്യത്തില്‍ പത്രോസ് നീതി പുലര്‍ത്തി. ചുരുക്കി പറഞ്ഞാല്‍ ''മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും'' (യോഹ. 21:18) എന്ന യേശുവിന്റെ പ്രവചനത്തിന്റെ ശക്തി അവന്‍ അനുഭവിച്ചറിഞ്ഞു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 30.5.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.